ഒമാനിൽ സലാലക്ക് സമീപം വാഹനാപകടത്തിൽ കണ്ണൂർ  സ്വദേശിനി മരിച്ചു,ഭർത്താവിന് പരിക്ക്
adimage

ഒമാനിൽ സലാലക്ക് സമീപം വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനി മരിച്ചു,ഭർത്താവിന് പരിക്ക്

ഒമാനിൽ സലാലക്ക് സമീപം വാഹനാപകടത്തിൽ കണ്ണൂർ  സ്വദേശിനി മരിച്ചു,ഭർത്താവിന് പരിക്ക്  adimage
2026-07-20T12:46:00 | By Rajina Sandeep
#Oman Accident #Salalah #Kannur #Fatimat Shana #Malayali

ഒമാനിലെ സലാല- ഹൈമ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനി ഫാത്തിമത്ത് ഷാന(24) മരിച്ചു.താഴെചൊവ്വ ഇളയാവൂർ സീബ് മൻസിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ*യും *താഴെചൊവ്വ തിലന്നൂർ ബർഷമഹലിലെ സ്വദേശിനിയുമാണ് ഫാത്തിമത്ത് ഷാന.

ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഷാനിദ്(31), കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കൽ(26) എന്നിവർക്ക് പരിക്കേറ്റു. ഇവരെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില തൃപ്തികരമാണെന്നാണ് വിവരം.

മസ്കത്തിലെ സീബിലെ 'ഫാൽക്കൺ ഗ്രാഫിക്സ്' എന്ന സ്ഥാപനത്തിലാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും ജോലി ചെയ്യുന്നത്. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്.

അപകടവിവരമറിഞ്ഞ് ഒമാനിലെ ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകരും ഇടപെട്ടു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുടുംബത്തിനൊപ്പം നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫാത്തിമത്തിന് ദാരുണാന്ത്യം സംഭവിച്ചത്.

Content Highlight: Kannur Woman Fatimat Shana Dies in Oman Road Accident Near Salalah, Husband Injured

#Oman Accident #Salalah #Kannur #Fatimat Shana #Malayali

adimage adimage

Next TV

adimage
Related Stories
നിതിൻ രാജിൻ്റെ മരണത്തിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ ; ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Jul 20, 2026 10:37 PM

നിതിൻ രാജിൻ്റെ മരണത്തിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ ; ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

നിതിൻ രാജ് മരണക്കേസിൽ ഡോ. റാമിനെ കോടതി വിട്ടയച്ചു. നടപടി ക്രമങ്ങൾ പാലിക്കാത്തതിനാലായിരുന്നു വിട്ടയച്ചത്. പിന്നാലെ ക്രൈം ബ്രാഞ്ച് വീണ്ടും...

Read More >>
കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു

Jul 20, 2026 06:24 PM

കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂർ കക്കാട് ഫ്ലാറ്റിൽ നിന്ന് വീണ് മട്ടന്നൂർ സ്വദേശി പ്ലസ് വൺ വിദ്യാർത്ഥി അനീഖ് മരിച്ചു. പുലർച്ചെയായിരുന്നു...

Read More >>
വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 20, 2026 05:56 PM

വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
adimage
പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Jul 20, 2026 01:59 PM

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും ആയുർവേദ വകുപ്പും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. സ്ത്രീ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയ്ക്ക്...

Read More >>
നാദാപുരം വിലങ്ങാട് പുഴയിൽ പെട്ടന്ന് കുത്തൊഴുക്ക് ; കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Jul 20, 2026 12:17 PM

നാദാപുരം വിലങ്ങാട് പുഴയിൽ പെട്ടന്ന് കുത്തൊഴുക്ക് ; കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുപി സ്വദേശി നിഖമിനായി തിരച്ചിൽ. അഞ്ചംഗ സംഘത്തിലെ മൂന്നുപേർ...

Read More >>
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പാട് യൂണിറ്റ് കൺവെൻഷൻ നടന്നു

Jul 20, 2026 12:02 PM

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പാട് യൂണിറ്റ് കൺവെൻഷൻ നടന്നു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പാട് യൂണിറ്റ് കൺവെൻഷൻ ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. പി.കെ. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
adimage
Top Stories

GCC News

Entertainment News

adimage