നിതിൻ രാജിൻ്റെ മരണത്തിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ ; ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്
adimage

നിതിൻ രാജിൻ്റെ മരണത്തിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ ; ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

നിതിൻ രാജിൻ്റെ മരണത്തിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ ; ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച് adimage
2026-07-20T22:37:00 | By Rajina Sandeep
#Nithin Raj #Dr Ram #Kannur Dental College #Thalassery Court #Crime Branch #Kerala

(www.panoornews.in)കണ്ണൂർ ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിലെ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റിനെ തുടർന്ന് കോടതിയിൽ നാടകീയ രം​ഗങ്ങൾ. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. എന്നാൽ, കോടതി വിട്ടയച്ചതിന് പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.

കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ചാണ് ക്രൈം ബ്രാഞ്ച് റാമിനെ കസ്റ്റഡിയിൽ എടുത്തത്. ക്രൈംബ്രാഞ്ച് നടപടി നിയമ വിരുദ്ധമെന്ന് പ്രതി ഭാഗം അഭിഭാഷകൻ പ്രതികരിച്ചു. റാമിൻ്റെ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കണ്ടാണ് കോടതി വിട്ടയച്ചതെന്ന് പ്രതിയുടെ അഭിഭാഷകൻ എം കിഷോർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

നിതിൻ രാജ് ജീവനൊടുക്കി മൂന്നു മാസം പിന്നിടുമ്പോഴാണ് കേസിലെ പ്രധാന പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽ ഒളിവിൽ കഴികയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയാണ് പിടികൂടിയത്.നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് റാം അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. വകുപ്പ് മേധാവി എന്ന നിലയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു. മുൻ കൂർ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് റാമിനായി ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയത്.

താടി വെച്ചു രൂപം മാറിയ റാം സ്വന്തം നാടായ ആന്ധ്ര പ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് കുടകിലേക്ക് കടന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ രണ്ടു സഹായികൾക്കൊപ്പമായിരുന്നു ഒളിവ് ജീവിതം

Content Highlight: Nithin Raj Death Case: Dr Ram Released by Court, Rearrested by Crime Branch in Thalassery

#Nithin Raj #Dr Ram #Kannur Dental College #Thalassery Court #Crime Branch #Kerala

adimage adimage

Next TV

adimage
Related Stories
വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച  പത്തായക്കുന്ന്, അണിയാരം സ്വദേശികൾ  പിടിയിൽ

Jul 21, 2026 01:55 PM

വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികൾ പിടിയിൽ

വ്യാജ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് വസ്ത്രാലയത്തിൽ തട്ടിപ്പ് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികളായ 3 പേരെ തലശ്ശേരി പോലീസ്...

Read More >>
യഥാർത്ഥ സ്പോർട്സ്മാൻ  സ്പിരിറ്റോടെ  ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

Jul 21, 2026 01:44 PM

യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റോടെ ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

ലോകകപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കണ്ണൂരിൽ ഫ്ലെക്സുകളും കട്ടൗട്ടുകളും നീക്കാൻ കളക്ടറുടെ ആഹ്വാനം. ഹൈക്കോടതി ഉത്തരവും കാലവർഷ അപകട സാധ്യതയും...

Read More >>
അണിയാരത്തെ ഭാരത് ഗ്യാസ് ഏജൻസി പൊയിലൂരേക്ക്  മാറ്റുന്നു ; പ്രതിഷേധവുമായി യുഡിഎഫ് പെരിങ്ങളം മേഖലാ കമ്മിറ്റി

Jul 21, 2026 01:01 PM

അണിയാരത്തെ ഭാരത് ഗ്യാസ് ഏജൻസി പൊയിലൂരേക്ക് മാറ്റുന്നു ; പ്രതിഷേധവുമായി യുഡിഎഫ് പെരിങ്ങളം മേഖലാ കമ്മിറ്റി

അണിയാരത്തെ ഭാരത് ഗ്യാസ് ഏജൻസി പൊയിലൂരേക്ക് മാറ്റുന്നതിൽ പ്രതിഷേധം. ഉപഭോക്താക്കൾക്ക് 45 ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് യു.ഡി.എഫ്. ശക്തമായ...

Read More >>
adimage
മോന്താൽ പാലത്തിന് പുതുമുഖം ; നഗര സൗന്ദര്യവൽക്കരണത്തിൽ പാനൂർ നഗരസഭയുടെ മറ്റൊരു ചുവടുവെപ്പ്

Jul 21, 2026 11:48 AM

മോന്താൽ പാലത്തിന് പുതുമുഖം ; നഗര സൗന്ദര്യവൽക്കരണത്തിൽ പാനൂർ നഗരസഭയുടെ മറ്റൊരു ചുവടുവെപ്പ്

പാനൂർ നഗരസഭയുടെ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മോന്താൽ പാലം നവീകരിച്ചു. പുതിയ എൽ.ഇ.ഡി. ലൈറ്റുകളും പെയിന്റിംഗും നഗരത്തിന് മനോഹാരിത...

Read More >>
ഇനി വിളച്ചിലെടുക്കേണ്ട; കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സജ്ജം

Jul 21, 2026 10:45 AM

ഇനി വിളച്ചിലെടുക്കേണ്ട; കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സജ്ജം

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. പി.കെ. പ്രവീൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. 24 മണിക്കൂറും പൊലീസ് സേവനം...

Read More >>
250-ഓളം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും നാദാപുരം പോലീസിന്റെ പിടിയിൽ

Jul 21, 2026 10:31 AM

250-ഓളം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും നാദാപുരം പോലീസിന്റെ പിടിയിൽ

250 മോഷണക്കേസുകളിലെ പ്രതി റിജാസും കൂട്ടാളി ഷൈജുവും നാദാപുരം പോലീസിന്റെ പിടിയിൽ. ഇരിങ്ങണ്ണൂരിലെ മോഷണവുമായി ബന്ധപ്പെട്ടാണ്...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage