#Kannur #Grappling Championship #Fighters Karate Academy #Panoor
പാനൂർ: രണ്ടാമത് കണ്ണൂർ ജില്ലാ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പ് 2026 പാനൂർ ഫൈറ്റേഴ്സ് കരാത്തെ അക്കാദമിയിൽ വിജയകരമായി നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി മത്സരാർത്ഥികൾ മാറ്റുരച്ചു.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് അംഗം നസീർ ഇടവലത്ത് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ഗ്രാപ്ലിംഗ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ജിഷ്ണു ദ്രോണ മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ അസി. കോച്ച് ഫഹദ് ഹുസൈൻ, കെ.ആർ. വിഷ്ണു എന്നിവർ ആശംസാ പ്രസംഗം നടത്തി. മുഖ്യ പരിശീലകൻ ക്യോഷി ബാലൻ അധ്യക്ഷത വഹിച്ചു. ചീഫ് കോച്ച് ഷിഹാൻ ആദം സി. യൂസഫ് സ്വാഗതവും ആശിഷ് ചൊക്ലി നന്ദിയും പറഞ്ഞു.
മത്സരങ്ങൾക്ക് പുറമെ ഗ്രാപ്ലിംഗ് പ്രദർശനവും അരങ്ങേറി. യുവതലമുറയ്ക്ക് ആത്മവിശ്വാസവും കായികക്ഷമതയും നൽകുന്ന കായിക ഇനമാണ് ഗ്രാപ്ലിംഗ് എന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.



കായിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ യുവാക്കളെ ഗ്രാപ്ലിംഗിലേക്ക് ആകർഷിക്കുന്നതിനും ചാമ്പ്യൻഷിപ്പ് സഹായകരമായെന്ന് സംഘാടകർ പറഞ്ഞു.
Content Highlight: 2nd Kannur District Grappling Championship 2026 Held at Panur Fighters Karate Academy
#Kannur #Grappling Championship #Fighters Karate Academy #Panoor















































