#Kannur Collector #World Cup 2026 #Flex Removal #Public Safety #High Court Order #Kannur District #Football Fans
കണ്ണൂർ: 2026 ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ സമാപിച്ച സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികൾ സ്വമേധയാ നീക്കം ചെയ്യണമെന്ന് കണ്ണൂർ ജില്ലാ കളക്ടർ ആഹ്വാനം ചെയ്തു.
വിവിധ ടീമുകളുടെ ആരാധകർ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സുകൾ, പതാകകൾ, കട്ടൗട്ടുകൾ, ഹോർഡിംഗുകൾ എന്നിവ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന.
യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഭാഗമായി പരിസരം വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിലെ ഹോർഡിംഗുകളും കട്ടൗട്ടുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് നിലവിലുള്ളതിനാൽ അത് കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കാലവർഷം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ റോഡരികുകളിലും സ്വകാര്യ ഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സുകളും ഹോർഡിംഗുകളും കാറ്റിലും മഴയിലും അപകടസാധ്യത സൃഷ്ടിക്കാൻ ഇടയുണ്ടെന്ന് ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടി. ഇത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി*യായേക്കാമെന്നും അധികൃതർ പറഞ്ഞു.



അതുകൊണ്ട്, വിവിധ ടീമുകളുടെ ആരാധകർ തങ്ങൾ സ്ഥാപിച്ചിട്ടുള്ള എല്ലാ പ്രചാരണ സാമഗ്രികളും സ്വമേധയാ നീക്കം ചെയ്ത് മാതൃകയാകണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
Content Highlight: Kannur Collector Urges Removal of FIFA World Cup Flex Boards and Cutouts
#Kannur Collector #World Cup 2026 #Flex Removal #Public Safety #High Court Order #Kannur District #Football Fans















































