ഇനി വിളച്ചിലെടുക്കേണ്ട; കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സജ്ജം
adimage

ഇനി വിളച്ചിലെടുക്കേണ്ട; കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സജ്ജം

ഇനി വിളച്ചിലെടുക്കേണ്ട; കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സജ്ജം adimage
2026-07-21T10:45:00 | By Rajina Sandeep
#Koothuparamba #Taluk Hospital #Police Aid Post #Hospital Security #Kannur #PK Praveen MLA

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ അനുവദിച്ച പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം നടന്നു. പി.കെ. പ്രവീൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി. ഷിജിത്ത് അധ്യക്ഷത വഹിച്ചു.

ആശുപത്രി പരിസരത്ത് നിരന്തരം ഉണ്ടാകുന്ന സാമൂഹ്യവിരുദ്ധ ശല്യങ്ങളും ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങളും കണക്കിലെടുത്താണ് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഇനി ആശുപത്രിയിൽ മുഴുവൻ സമയവും പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും.

ചടങ്ങിൽ സി.ഐ ബിജു ആന്റണി, നഗരസഭ വൈസ് ചെയർപേഴ്സൺ എം.വി. ശ്രീജ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത്തുൽ ഹഷിത, വാർഡ് കൗൺസിലർ മുഹമ്മദ് റാഫി, ആശുപത്രി സൂപ്രണ്ട് ഡോ. എ.കെ. സഹിന, എം. ബിന്ദു, എം. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. രാത്രികാലങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും പെട്ടെന്ന് ഇടപെടാൻ എയ്ഡ് പോസ്റ്റ് സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

ആശുപത്രിയിലെത്തുന്ന പൊതുജനങ്ങൾക്ക് യാതൊരു ഭയവുമില്ലാതെ ചികിത്സ തേടാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് പി.കെ. പ്രവീൺ എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Content Highlight: Police Aid Post Inaugurated at Koothuparamba Taluk Hospital for Enhanced Security

#Koothuparamba #Taluk Hospital #Police Aid Post #Hospital Security #Kannur #PK Praveen MLA

adimage adimage

Next TV

adimage
Related Stories
തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു  കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 03:22 PM

തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

തളിപ്പറമ്പ് ചുഴലിയിൽ അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു. പുലിയുടെ ആക്രമണമെന്ന് സംശയം. വനം വകുപ്പ് സ്ഥലം സന്ദർശിച്ചു, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു....

Read More >>
കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു

Jul 21, 2026 03:16 PM

കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കടവത്തൂരിൽ എം.ജി.എം. ഏരിയ കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'ആദരം 26' ചടങ്ങിൽ നീറ്റ്, ഐ.ഐ.ടി വിജയികളെയും മറ്റ് മിടുക്കരായ...

Read More >>
പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

Jul 21, 2026 03:05 PM

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി പുണ്യാഹം, ശുദ്ധി ക്രിയകൾ, കലശപൂജകൾ എന്നിവ വിപുലമായി നടന്നു. തന്ത്രിയുടെ...

Read More >>
adimage
കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

Jul 21, 2026 02:54 PM

കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

കണ്ണൂർ താണ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം. ഇടുക്കി കട്ടപ്പന സ്വദേശിയെന്ന സംശയം. പോസ്റ്റ്മോർട്ടം...

Read More >>
വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച  പത്തായക്കുന്ന്, അണിയാരം സ്വദേശികൾ  പിടിയിൽ

Jul 21, 2026 01:55 PM

വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികൾ പിടിയിൽ

വ്യാജ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് വസ്ത്രാലയത്തിൽ തട്ടിപ്പ് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികളായ 3 പേരെ തലശ്ശേരി പോലീസ്...

Read More >>
യഥാർത്ഥ സ്പോർട്സ്മാൻ  സ്പിരിറ്റോടെ  ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

Jul 21, 2026 01:44 PM

യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റോടെ ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

ലോകകപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കണ്ണൂരിൽ ഫ്ലെക്സുകളും കട്ടൗട്ടുകളും നീക്കാൻ കളക്ടറുടെ ആഹ്വാനം. ഹൈക്കോടതി ഉത്തരവും കാലവർഷ അപകട സാധ്യതയും...

Read More >>
adimage
Top Stories

News Roundup

GCC News

adimage