(www.panoornews.in)കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം, ഓരോ നേതാക്കൾക്കും ലഭിക്കുന്ന ഔദ്യോഗിക അംഗീകാരത്തിന്റെ ആദ്യത്തെ അവകാശി സംഘടനയ്ക്ക് വേണ്ടി പൊരുതി വീരമൃത്യുവരിച്ച ബലിദാനികളാണെന്നു സി. സദാനന്ദൻ മാസ്റ്റർ എം പി. ബിജെപി കൂത്തുപറമ്പ് സംഘടനാ മണ്ഡലത്തിലെ ബലിദാനികളുടെ സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം കാര്യം ചെയ്യുന്നതുപോലെ സംഘടനാ കാര്യങ്ങൾ ആത്മാർത്ഥതയോടുകൂടി പ്രതിസന്ധിഘട്ടങ്ങളിൽ അവർ ഏറ്റെടുത്ത് നടത്തുന്നതിനിടയിലാണ് പലരും കണ്ണൂർ ജില്ലയിൽ അവരുടെ വിലപ്പെട്ട ജീവൻ വെടിയേണ്ടി വന്നത്. അവരെ നിരന്തരം സ്മരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു.
മൂര്യാട് അയോധ്യ നഗറിലെ കെ. പ്രമോദിന്റെ പതിനെട്ടാമത് ബലിദാന ദിനത്തിൽ പ്രമോദിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ബലിദാനികളുടെ വീടുകളിലേക്കുള്ള യാത്രയ്ക്ക് കൂത്തുപറമ്പിൽ തുടക്കം കുറിച്ചത്. പന്ന്യന്നൂർ ചന്ദ്രൻ, ചെറുവാഞ്ചേരിയിലെ കെ. പ്രദീപൻ, മാക്കൂൽ പീടികയിലെ കെ ടി ജയകൃഷ്ണൻ മാസ്റ്റർ,

പത്തായക്കുന്നിലെ കെ വി ഗംഗാധരൻ, പി പ്രശാന്ത്, വി രാജേഷ്, കോട്ടയം പൊയിലിലെ ദീക്ഷിത്,തൊക്കിലങ്ങാടിയിലെ കെ. രാജൻ എന്നിവരുടെ വീടുകളിലെത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന ചെയ്തു.
ബിജെപി കണ്ണൂർ സൗത്ത് ജില്ല പ്രസിഡന്റ് ബിജു ഏളക്കുഴി, സംസ്ഥാന നേതാവ് പി.സത്യപ്രകാശ്, കെ.ധനഞ്ജയൻ, ജില്ലാ ഉപാധ്യക്ഷൻമാരായ വി. പി ഷാജി മാസ്റ്റർ, രാജൻ പുതുക്കുടി, എ. പി പുരുഷോത്തമൻ ജില്ല മീഡിയ കോ കൺവീനർ സി. കെ സുരേഷ്, കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് ഷംജിത്ത് പാട്യം, മണ്ഡലം ജനറൽ സെക്രട്ടറി പ്രസാദ് വള്ളങ്ങാട്, കൂത്തുപറമ്പ് നഗരസഭ കൗൺസിലർ സുഷിന മാറോളി, പാട്യം പഞ്ചായത്ത് മെമ്പർമാരായ പി. മജിഷ,കെ. കെ സജിലത, ചെറുവാഞ്ചേരി ഏരിയ പ്രസിഡന്റ് കെ. വിനോദ്, ആർ വി ശശി എ. പി റെജിലൻ, വി. പി സഹേഷ് എന്നിവർ വിവിധ ഇടങ്ങളിൽ സദാനന്ദൻ മാസ്റ്റരോടൊപ്പം പുഷ്പാർച്ചനയിൽ പങ്കു ചേർന്നു.
Rajya Sabha MP C. Sadanandan Master paid floral tributes at the memorials of martyrs including Pannyannur Chandran and K.T. Jayakrishnan Master.













































.jpeg)