പാനൂർ:(www.panoornews.in) ചമ്പാട് ശ്രീനാരായണ ആദർശവേദിയുടെയും, യുപി നഗർ കൂട്ടായ്മയുടെയും ഓണം - ചതയദിനാഘോഷങ്ങൾ സപ്തംബർ 4 മുതൽ 7 വരെ4ന് ഓണ പൂക്കള മത്സരവും, മാവേലി മന്നന്റെ ഗൃഹ സന്ദർശനവും, 6 ന് അംഗൻവാടി കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർക്ക് വരെ പങ്കെടുക്കാൻ പറ്റുന്ന കായിക മത്സരങ്ങൾ, പ്രദേശ വാസികളായ കലാകാരന്മാരെ അണിനിരത്തിയുള്ള കലാപരിപാടികളും നടക്കും.
7 ന് ചതയദിനത്തിൽ പായസ ദാനവും നടക്കും. പ്രശസ്ത ബാലസാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് അധ്യഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി കെ.പി നിജീഷ് സ്വാഗതം പറഞ്ഞു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ കെ.പി ശശിധരൻ, വാർഡംഗം ശരണ്യ സജിലേഷ്, വിജിൽ, ആശിഷ്, പി പി രജിത്, ജിഷാന്ത് ചമ്പാട്, മനു എന്നിവർ സംസാരിച്ചു. പ്രസിഡണ്ടായി പ്രേമാനന്ദ് ചമ്പാട്, സെക്രട്ടറി ആയി ജിജീഷ് ചമ്പാട് എന്നിവരെയും ജോയിൻ്റ് സെക്രട്ടറി ആയി കെ.പി വിജയൻ, വൈസ് പ്രസിഡന്റ് ആയി മണിലാൽ മാസ്റ്റർ, ട്രഷറർ ആയി ഷിനോജ് എന്നിവരെയും തിരഞ്ഞെടുത്തു...
Onam - Chathaya Day celebrations of Champad Sree Narayana Adarsha Vedi and UP Nagar Kootayima from September 4th to 7th












































.jpeg)