കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനം അടിയന്തരമായി തിരിച്ചിറക്കി, യാത്രക്കാരെ മറ്റൊരു വിമാനത്തിലയക്കും

കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനം അടിയന്തരമായി തിരിച്ചിറക്കി, യാത്രക്കാരെ മറ്റൊരു വിമാനത്തിലയക്കും
Sep 14, 2025 01:44 PM | By Rajina Sandeep

കണ്ണൂര്‍:(www.panoornewsin) കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടൻ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം.

വിമാനം അൽപ്പദൂരം സഞ്ചരിച്ചശേഷമാണ് തിരിച്ച് കണ്ണൂരിലേക്ക് വന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു.

സംഭവം അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് മറ്റൊരു വിമാനത്തിൽ അബുദബിയിലേക്ക് കൊണ്ടുപോകും. പക്ഷിയിടിച്ചതിനെതുടര്‍ന്ന് വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ട്. ഇതിനാൽ ഈ വിമാനത്തിൽ യാത്ര പുനരാരംഭിക്കാനാകില്ല. ഇതിനാലാണ് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.ബോയിങ് 737-8 എഎൽ വിമാനത്തിലാണ് പക്ഷിയിടിച്ചത്.

Bird hits Air India plane after taking off from Kannur airport; plane makes emergency landing, passengers to be reassigned to another plane

Next TV

Related Stories
സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ;  സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

May 6, 2026 09:32 PM

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ...

Read More >>
ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക്  വോട്ട് കുറഞ്ഞു

May 6, 2026 07:59 PM

ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട് കുറഞ്ഞു

എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട്...

Read More >>
സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട്  ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

May 6, 2026 07:29 PM

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന്...

Read More >>
കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ  ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

May 6, 2026 06:22 PM

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി...

Read More >>
കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

May 6, 2026 05:59 PM

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി...

Read More >>
കുറ്റ്യാടിയിൽ  വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2026 05:20 PM

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup