പന്ന്യന്നൂർ: (www.panoornews.in)വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 84 വയസായിരുന്നു. സാഹിത്യ രംഗത്ത് തനതായ സംഭാവനകൾ നൽകിയ അദ്ദേഹം കഥകളും ലേഖനങ്ങളും സാംസ്കാരിക നിരൂപണങ്ങളും ഉൾപ്പടെ വിവിധ സാഹിത്യ ശാഖകളിൽ സജീവ സാന്നിധ്യമായിരുന്നു.പന്ന്യന്നൂരിലെ കെ.പി.ഭാസ്ക്കരനാണഎഴുത്തിന്റെ ലോകത്ത് പന്ന്യന്നൂർ ഭാസിയായത്.
നാട്ടുകാരൻ കൂടിയായ എം.വി. ദേവനുമായുള്ള അടുത്ത പരിചയമാണ് എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയായത്. 1960-ൽ 18-ാമത്തെ വയസ്സിൽ മാതൃഭൂമി വാരാന്തപ്പതിപ്പിൽ എഴുതിയ കഥയ്ക്ക് ആറുരൂപ പ്രതിഫലം കിട്ടിയതാണ് സാഹിത്യ രംഗത്ത് കാലുറപ്പിക്കാൻ ഭാസ്കരന് പ്രചോദനമായത്. 1963-ൽ ജനയുഗം വാരികയിൽ ചങ്ങാതികൾ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതിയാണ് ആദ്യപുസ്തകം. ഇതിനകം 21പുസ്തകങ്ങൾ പുറത്തിറക്കി. കുട്ടികളുടെ തച്ചോളി ഒതേനൻ, വടക്കൻ പാട്ടിലെ വീരാംഗനമാർ തുടങ്ങി ഫോക്ലോർ വിഭാഗത്തിൽ ഏഴുപുസ്തകങ്ങൾ രചിച്ചു.
സഹകരണ പ്രസ്ഥാനത്തെ ക്കുറിച്ചും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ജീവചരിത്ര, ബാലസാഹിത്യ ഗ്രന്ഥങ്ങളും ഭാസിയുടേതായുണ്ട്. നോവൽ നാലെണ്ണമുണ്ട്. 1997-ൽ സഹകരണ വകുപ്പിൽനിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ചശേഷമാണ് ഗ്രന്ഥരചനയിൽ കൂടുതൽ മുഴുകിയത്.


കോഴിക്കോട് ആകാശവാണി നിലയം ഭാസിയുടെ റേഡിയോ നാടകങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. വടക്കൻ പാട്ടിലെ ഈരടികൾ അടിസ്ഥാനമാക്കി 'ചാപ്പനെ കണ്ടോ കുട്ട്യോളെ' 'എന്ന പുതിയ പുസ്തകവും രചിച്ചിട്ടുണ്ട്. ഗ്രന്ഥശാല പ്രസ്ഥാനത്തിൽ സജീവമായിരുന്നു. സർവീസ് പെൻഷനേ ഴ്സ് സംഘടനയുടെയും കേരള വയോജന വേദിയുടെയും പ്രവർത്തകനുമാണ്. 50 വർഷത്തിലധികമായി പന്ന്യന്നൂർ പി.ടി.കെ അനന്തൻ സ്മാരക വായനാശാല ഭാരവാഹിയായിരുന്നു.
സ്വാതന്ത്ര്യം മോഹിച്ച സമരസേനാനി (പഠനം), തച്ചോളി ഒതേനൻ, പുരാവൃത്തം, പ്രസ്ഥാനം, ഗതി, അങ്കം, അശാന്തിക്കപ്പുറം (നോവൽ); ചങ്ങാതികൾ, ഗുണ്ടർട്ടിൻ്റെ ഗുരുനാഥൻമാർ, കുട്ടികളുടെ തച്ചോളി ഒതേനൻ, വടക്കൻപാട്ടുകഥകൾ കുട്ടികൾക്ക് (ബാല സാഹിത്യം); അഞ്ചു വടക്കൻ പാട്ടുകൾ, തമ്പുരാനെ തോല്പ്പിച്ച പെണ്ണ്, വടക്കൻപാട്ടുകളിലെ വീരാംഗനമാർ (ഫോക്ക്‌ലോർ); സഹകരണ പഠനസഹായി, സഹകരണവിജ്ഞാനം വിദ്യാർത്ഥികൾക്ക് (സഹകരണം); സഹകരണപ്രസ്ഥാനത്തിൻ്റെ കഥ, സംക്ഷിപ്‌ത സഹകരണ വിജ്ഞാന ബോധിനി (സഹകരണം-സഹഗ്രന്ഥകാരൻ); ഇ. നാരായണൻ-സഹ കരണത്തിന്റെ സാരഥി (ജീവചരിത്രം); പിൻവിളി- ഇ. നാരായണൻ ഓർമ്മ പുസ്‌തകം (എഡിറ്റർ); വാഗ്ഭടാനന്ദഗുരു-സഹകാരിയും നവോത്ഥാന നായകനും (ലേഖനസമാഹാരം), കാലിടറാതെ എന്നിവയാണ് കൃതികൾ. മൊയ്യാരത്ത് ശങ്കരന്റെ ജീവിത കഥ ആസ്പദമാക്കിയെഴുതിയ സ്വാതന്ത്രം മോഹിച്ച സമര സേനാനി എന്ന പുസ്തകം ഡോ.തോമസ് ഐസക്കാണ് പുറത്തിറക്കിയത്. നിയുക്ത എം എൽ എ പി.കെ പ്രവീൺ ഉൾപ്പടെ നിരവധി പ്രമുഖർ വസതി യിലെത്തി അന്തിമോപചാരമർപ്പിച്ചു
പരേതയായ വി.പി.ഭവാനിയാണ് ഭാര്യ.
കെ.എസ്.ഇ.ബി റിട്ട. എക്സിക്യുട്ടീവ് എഞ്ചിനിയർകെ.പി ബീന, യു.എ.ഇയിൽ എഞ്ചിനീയറായ കെ.പി.ബിജു, പന്ന്യന്നൂർ സർവീസ് സഹരണ ബാങ്കിൽ അസി.സെക്രട്ടറിയായ ബൈജു ഭാസ്‌കർ എന്നിവർ മക്കളും,
ചൊക്ലി രാമവിലാസം എച്ച്.എസ്.എസ്. അധ്യാപിക വി.പി നാദിയ,നിടുമ്പ്രം കാരാറത്ത് യു.പി അധ്യാപിക പി.സി പ്രനിഷ, പരേതനായ എം. എസ്.സുഗുണൻ എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ: കെ.പി. വിശ്വനാഥൻ(ചിത്രകാരൻ, റിട്ട. അദ്ധ്യാപകൻ, വി.പി. ഓറിയൻ്റൽ എച്ച്. എസ്, ചൊക്ലി), കെ.പി രവീന്ദ്രൻ (പാറാൽ).
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 12.30ന് വീട്ടുവളപ്പിൽ.
Hometown pays last respects to writer Pannyannur Bhasi; Funeral to be held tomorrow morning at 12.30 am in the house compound










































