റോഡ് മുറിച്ച് കടക്കവെ സ്വകാര്യ ബസ് ഇടിച്ചു; വടകരയിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

റോഡ് മുറിച്ച് കടക്കവെ സ്വകാര്യ ബസ് ഇടിച്ചു;  വടകരയിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു
Sep 19, 2025 02:42 PM | By Rajina Sandeep

വടകര:(www.panoornews.in)വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. വടകര അടക്കാത്തെരുവ് സ്വദേശി പുഷ്പവല്ലി ( 58 ) യാണ് മരിച്ചത്. ബസ്സിനടിയിപ്പെട്ട സ്ത്രീയെ യാത്രക്കാരും ബസ്ജീവനക്കാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പകൽ പതിനൊന്നോടെയാണ് അപകടം.

വടകര പുതിയ ബസ്സ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ച് കടക്കവെ സ്വകാര്യബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് ഇടിച്ച് റോഡിൽ വീണ വീട്ടമ്മ ബിസിനടിയിലേക്ക് അകപ്പെട്ടുപോവുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പുഷ്പവല്ലിയെ വടകര ഗവൺമെൻറ് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും അല്പസമയം മുൻപ് മരണപ്പെടുകയായിരുന്നു.

വടകരയിൽ നിന്നും പയ്യോളി വഴി പേരാമ്പ്രയ്ക്ക് സർവീസ് നടത്തുന്ന ഹരേറാം ബസ് ആണ് ഇവരെ ഇടിച്ചത്. സംഭവത്തിൽ വടകര പൊലീസ് കേസെടുത്തിട്ടുണ്ട് .

A housewife died after being hit by a private bus while crossing the road in Vadakara.

Next TV

Related Stories
കതിരൂരിലെ റൗഷാനത്ത് എവിടെ..? ; 23 കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

Oct 14, 2025 06:16 PM

കതിരൂരിലെ റൗഷാനത്ത് എവിടെ..? ; 23 കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

കതിരൂരിലെ റൗഷാനത്ത് എവിടെ..? ; 23 കാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി...

Read More >>
ചമ്പാട് അരയാക്കൂലിൽ റെഡ് സ്റ്റാർ ക്ലബ് നിർമ്മാണ ഫണ്ട് കണ്ടെത്താൻ പ്രഥമൻ ചലഞ്ച് സംഘടിപ്പിച്ചു.

Oct 14, 2025 02:56 PM

ചമ്പാട് അരയാക്കൂലിൽ റെഡ് സ്റ്റാർ ക്ലബ് നിർമ്മാണ ഫണ്ട് കണ്ടെത്താൻ പ്രഥമൻ ചലഞ്ച് സംഘടിപ്പിച്ചു.

ചമ്പാട് അരയാക്കൂലിൽ റെഡ് സ്റ്റാർ ക്ലബ് നിർമ്മാണ ഫണ്ട് കണ്ടെത്താൻ പ്രഥമൻ ചലഞ്ച്...

Read More >>
കുത്തനെ കയറിയും, ഇറങ്ങിയും സ്വർണ വില ; 2,400 രൂപ കൂടിയതിന് പിന്നാലെ പവന് 1,200 രൂപയുടെ ഇടിവ്

Oct 14, 2025 02:05 PM

കുത്തനെ കയറിയും, ഇറങ്ങിയും സ്വർണ വില ; 2,400 രൂപ കൂടിയതിന് പിന്നാലെ പവന് 1,200 രൂപയുടെ ഇടിവ്

കുത്തനെ കയറിയും, ഇറങ്ങിയും സ്വർണ വില ; 2,400 രൂപ കൂടിയതിന് പിന്നാലെ പവന് 1,200 രൂപയുടെ...

Read More >>
ബിജെപി ഓഫീസിന് വാടക കെട്ടിടം നൽകി ; പെരളശേരിയിൽ യുവതിയുടെ വീടിന് നേരെ ബോംബേറ്

Oct 14, 2025 01:38 PM

ബിജെപി ഓഫീസിന് വാടക കെട്ടിടം നൽകി ; പെരളശേരിയിൽ യുവതിയുടെ വീടിന് നേരെ ബോംബേറ്

ബിജെപി ഓഫീസിന് വാടക കെട്ടിടം നൽകി ; പെരളശേരിയിൽ യുവതിയുടെ വീടിന് നേരെ...

Read More >>
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന് മുഖത്ത് പരിക്ക്

Oct 14, 2025 09:15 AM

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന് മുഖത്ത് പരിക്ക്

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന് മുഖത്ത്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall