(www.panoornews.in)ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം, കേസിൽ പ്രതിയായ ഷിംജിതക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഷിംജിതക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാനും പോലീസ് നീക്കം ആരംഭിച്ചു.

പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഷിംജിതക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ട് ദീപക്കിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും സോഷ്യൽ മീഡിയ വഴിയുള്ള വേട്ടയാടലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി.
ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ വിദേശത്ത് താമസിച്ചതിനാല്‍ രാജ്യം വിട്ട് പോകാനുള്ള സാധ്യതകളും പൊലീസ് മുന്നില്‍ക്കാണുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
അതേസമയം, ഷിംജിത സംസ്ഥാനം വിട്ടെന്ന സൂചനകളുമുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനും നീക്കം നടത്തുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിന് പിന്നാലെ സ്വിച്ച് ഓഫായ ഷിംജിതയുടെ ഫോണ്‍ പിന്നീട് ഓണ്‍ ആയിട്ടില്ല. യുവതി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് വീഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മുഴുവന്‍ വീഡിയോയും ലഭിച്ചാല്‍ മാത്രമേ സംഭവത്തേക്കുറിച്ച് വ്യക്തത വരികയുള്ളു.
ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചെങ്കിലും നിര്‍ണ്ണായമായതരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ജീവനക്കാരുടെ മൊഴിയും ഒപ്പം ബസില്‍ യാത്ര ചെയ്ത മറ്റുള്ളവരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.
Deepak's suicide case: Accused Shimjita Mustafa files anticipatory bail application













































.jpeg)