പാനൂർ:(www.panoornews.in)പാനൂർ നഗരസഭ ഓഫീസിൽ നിയമിതനായ അസിസ്റ്റന്റ് എഞ്ചിനീയർ ചാർജ് ഏറ്റെടുക്കാത്തതിനാൽ പ്രതിഷേധിച്ചും ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ചും ബിജെപി വാർഡുകളോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചും
ബി ജെ പി കൗൺസിലർമാരുടെ നേതൃത്വത്തിൽ ബി ജെ പി നഗരസഭ എഞ്ചിനിയർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ധർണ്ണ സമരം ബിജെപി പാനൂർ മണ്ഡലം പ്രസിഡണ്ട് കെ സി വിഷ്ണു ഉദ്ഘാടനം ചെയ്തു.
ഏറാമല പഞ്ചായത്തിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. ഏറമലയിൽ നിന്നും ഉദ്യോഗസ്ഥയെ വിടുതൽ നൽകുന്നില്ല.
കഴിഞ്ഞ ഒരു മാസകാലമായി പൊതുമരാമത്ത് പ്രവൃത്തികൾ മുടങ്ങിക്കിടക്കുകയാണ്.

നഗരസഭ തെരഞ്ഞെടുപ്പിന് മുന്നേ അസിസ്റ്റൻറ് എൻജിനീയറില്ലായിരുന്നു.പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പിന്നീട് നിയമനം നടന്നില്ല.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം നിലവിൽ വരും.2025 - 26 വർഷത്തെ പല പദ്ധതികളുടെയും ടെക്നിക്കൽ സാംങ്ങ്ക്ഷൻ ലഭിച്ചിട്ടില്ല. പല റോഡുകളും ഗതാഗത യോഗ്യമല്ല. നിയമനം ലഭിച്ച ഉദ്യോഗസ്ഥ ചാർജെടുക്കാൻ വൈകുകയാണ്.കൂറ്റേരി , ഈസ്റ്റ് എലാങ്കോട്, തിരുവാൽ വാർഡുകളിൽ എംപി ഫണ്ട് ഉപയോഗിച്ച് നടക്കേണ്ട പ്രവർത്തനങ്ങൾ നടത്തുന്നില്ല.പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടി ചൊവ്വാഴ്ച കാലത്ത് 11 മണി മുതൽ 1 മണി വരെ ബി ജെപി നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ എഞ്ചിനിയറിങ്ങ് ഓഫിസ് കവാടത്തിൽ
പ്ലക്കാഡ് ഉയർത്തി
പ്രതിഷേധസമരം നടന്നു. ധർണ്ണ സമരത്തിൽ ബി ജെപി മണ്ഡലം വൈസ് പ്രസിഡണ്ട് എം രത്നാകരൻ അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ല വൈസ് പ്രസിഡണ്ട് സി.പി. സംഗീത, ജില്ല കമ്മിറ്റി അംഗം പി.പി. രാമചന്ദ്രൻ മാസ്റ്റർ, പി.പി.രജിൽ കുമാർ, എം.പി. പ്രജീഷ്, പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ.പി. സാവിത്രി, സി വി രജിത,ടി.കെ. രാജേഷ്, സുജീഷ് എലാങ്കോട്, കെ.പി.സുജാത, കെ.സഹജ ,സി.പി. രാജീവൻ, ജനിൽ കുമാർ, രേഷ്മ, കെ.കെ. ചന്ദ്രൻ, മുരളി എന്നിവർ നേതൃത്വം നൽകി.ചെയർപേഴ്സൺ ചർച്ചയ്ക്ക് ക്ഷണിച്ചതിനെ തുടർന്ന്
ബി.ജെ പി നേതാക്കളായ കെ സി വിഷ്ണു, എം.രത്നാകരൻ, സി.പി.സംഗീത, പി.പി.രജിൽകുമാർ, പി.പി. രാമചന്ദ്രൻ ,മെമ്പർമാരായ പി.സുരേന്ദ്രൻ, കെ.പി. സാവിത്രി, സി.വി. ജസിത എന്നിവർ ചേർന്ന് നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർക്ക് നിവേദനം നൽകി.വൈസ് ചെയർമാൻ ടി എം ബാബുരാജ്, സെക്രട്ടറി മനോജ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.വിഷയം അനുഭാവപൂർവ്വം പരിഹരിക്കാം എന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
പാനൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ബി ജെ പി അംഗം പി.സുരേന്ദ്രൻ വിഷയം ഉന്നയിച്ചു സംസാരിച്ചു.
There is no Assistant Engineer in Panur Municipality office; BJP protests in front of the municipality gate









































.jpeg)