തലശ്ശേരി: (www.panoornews.in)തലശ്ശേരി നഗരത്തിലെ സാധാരണ ഹോട്ടലിൽ കയറി ഉച്ചയൂണും, ഒപ്പം മാന്ത പൊരിച്ചതും വാങ്ങി കഴിച്ച പൊതുപ്രവർത്തകൻ ബിൽ തുക കണ്ട് ബോധം കെട്ട് വീണില്ലെന്ന് മാത്രം. ഊണിന് 60 രൂപ, എന്നാൽ ഒരു മാന്ത പൊരിച്ചതിന് വിലയിട്ടത് 550 രൂപ. കഴിച്ച ഭക്ഷണം വയറ്റിൽ അപ്പാടെ ദഹിച്ച ഉപഭോക്താവ് എഴുത്ത് തെറ്റിയതാണോ എന്ന് ഉറപ്പു വരുത്താൻ ക്യാഷ് കൗണ്ടറിൽ എത്തിയപ്പോഴും ഞെട്ടൽ വിട്ടു മാറിയില്ല. ഞങ്ങൾക്ക് തെറ്റിയില്ല.
അതാണ് ഇന്നത്തെ പൊരിച്ച വിലയെന്ന് കൗണ്ടറിലുള്ളയാളും പറഞ്ഞതോടെ കീശയിൽ നിന്നും പണം എടുത്ത് നൽകിയെന്ന് നഗരസഭാ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ കെ.ശിവദാസൻ പറയുന്നു. ഹോട്ടലിൽ എഴുതി പ്രദർശിപ്പിച്ച വില വിവര പട്ടികയിൽ പൊരിച്ചതിന്റെ വില 80 മുതൽ 350 വരെ എന്നാണ് കണ്ടത്.

ചോറ് തിന്നിട്ട് പണം നൽകാതെ പോവുന്നതും ചോദ്യം ചെയ്യുന്നതും ശരിയല്ലെന്ന് തോന്നിയതിനാൽ കൂടുതൽ പറയാതെ സ്ഥലം വിടുകയായിരുന്നുവത്രെ. സംഭവം വിവരിച്ച് താലൂക്ക് സപ്ലെ ഓഫിസർക്ക് ശിവദാസൻ പരാതി നൽകിയിട്ടുണ്ട്. ഒരു കിലോ പച്ച മത്തിയുടെ വിൽപന വില 100 ൽ നിൽക്കുമ്പോൾ ഒരു പൊരിച്ച മത്തിക്ക് 60 രൂപ ഈടാക്കിയതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഒരു കിലോ മാന്തലിന് 400 രൂപയായിരുന്നു 'ഇന്നലത്തെ മാർക്കറ്റ് വില.
ഈ സാഹചര്യത്തിലാണ് ഒരു മാന്തൽ പൊരിച്ചതിന് 550 രൂപ ഈടാക്കിയത്. ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കുറഞ്ഞ ഭക്ഷണ വിലയായിരുന്നു തലശേരിയിൽ. കൃത്യമായി പിരിവുലഭിക്കുന്നതിനാൽ യുവജന സംഘടനകളടക്കം കുറ്റകരമായ മൗനം അവലംബിക്കുമ്പോൾ തലശേരിയിലെത്തി ഒരു നേരത്തെ ഭക്ഷണം കഴിക്കുന്ന സാധാരണക്കാരാണ് പട്ടാപ്പകൽ കൊള്ളയടിക്കപ്പെടുന്നത്. സാധാരണക്കാരൻ്റെ ഇഷ്ട ഭക്ഷണമായ മത്തിയും, ഓംലൈറ്റും ചില കുടുംബശ്രി ഹോട്ടലുകളിലും, കോഫീ ഹൗസുകളിലും മാത്രമാണ് ലഭ്യമാകുന്നത്.
Although the price of food in Thalassery is Rs. 60, the price of fish is sky-high; 550 was charged for fried manta, Congress leader complains










































.jpeg)