(www.panoornews.in)ദേശീയപാതയിൽ പൊയ്നാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്.
വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബി എം ഡബ്ല്യൂ കാർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. രണ്ടുപേർ തൽക്ഷണം മരിച്ചെന്നു പോലീസ് പറയുന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്.
A tourist group's BMW car, which was returning from Wayanad, crashed into a lorry on the national highway; two Mangalore natives died tragically.










































.jpeg)