(www.panoornews.in)അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടാതെ, ആരോടും കുശലം പറയാതെ അവസാനമായി പി.ബിജോയ് മാസ്റ്റർ പാലത്തായി യു.പി സ്കൂളിൻ്റെ പടി കടന്നെത്തി.
അകാലത്തിൽ പൊലിഞ്ഞ പാലത്തായി യു.പി സ്കൂൾ പ്രധാന അധ്യാപകനും, സംഘടനാ നേതാവുമായ പ്രിയ മാഷിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടെന്നാകെയെത്തി. പ്രിയ അധ്യാപകനെ ഒരു നോക്ക് കാണാൻ ശിഷ്യരും, അധ്യാപകരും, സഹപ്രവർത്ത കരും, നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് വിദ്യാലയ മുറ്റത്തേക്ക് ഒഴുകിയെത്തിയത്.
പാലത്തായി യു.പി സ്കൂൾ അങ്കണത്തിൽ ഒരു മണിക്കൂറിലേറെ പൊതുദർശനമൊരുക്കിയിരുന്നു. പലരും കണ്ണീരൊപ്പിയും, വിതുമ്പിയുമാണ് അന്ത്യാഞ്ജലിയർപ്പിച്ചത്.
കുട്ടികാലത്ത് ഇതേ സ്കൂൾ അധ്യാപകനായിരുന്ന പത്മനാഭൻ മാസ്റ്ററുടെ കൈ പിടിച്ച് വിദ്യാർത്ഥിയായി എത്തിയ അതേ വിദ്യാലയത്തിൽ പ്രധാന അധ്യാപകനായി പിന്നീട് മാറുകയായിരുന്നു ബിജോയ്. സൗമ്യമായ പെരുമാറ്റം കൊണ്ടും, ഇടപെടൽ കൊണ്ടും വലിയ സൗഹൃദങ്ങൾക്കും, ശിഷ്യ സമ്പത്തിനും ഉടമയുമായിരുന്നു ബിജോയ്. വികാര നിർഭര രംഗങ്ങൾക്കാണ് കുട്ടിക്കാലം മുതൽ ബിജോയി കളിച്ചു നടന്ന സ്കൂൾ അങ്കണം സാക്ഷിയായത്.

സംസ്കാരം വൈകീട്ട് 4.30 ന് വീട്ടുവളപ്പിൽ നടക്കും.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സാംസ്ക്കാരിക വിദ്യാഭ്യാസ പ്രവർത്തനകളിൽ സജീവ സാന്നിധ്യമായിരുന്നു. പാഠപുസ്തക കമ്മറ്റി അംഗം, ഹിന്ദി സംസ്ഥാന റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.പി.എസ്.ടി എ കണ്ണൂർ ജില്ലാ ജോയൻ്റ് സെക്രട്ടറിയാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാനൂർ മണ്ഡലം സെക്രട്ടറിയാണ്.
പിതാവ്: എം.കെ പത്മനാഭൻ മാസ്റ്റർ (റിട്ട. എച്ച്.എം പാലത്തായി യു.പി സ്കൂൾ,പാനൂർ നഗരസഭ മുൻ വൈസ് ചെയർമാൻ).
മാതാവ്: തങ്കം (റിട്ട അധ്യാപിക, പാലത്തായിയു.പി സ്കൂൾ).ഭാര്യ: ഷമീന (അധ്യാപിക പാലത്തായി സ്കൂൾ )
മക്കൾ: അജ്ജസ് ജോയി (ബി.ടെക് വിദ്യാർത്ഥി, കുസാറ്റ്) അൻവിത ജോയി (പത്താം ക്ലാസ് വിദ്യാർത്ഥി, മൊകേരി രാജീവ് ഗാന്ധി മെമോറിയൽ സ്ക്കൂൾ).
സഹോദരങ്ങൾ: ശ്രേയ ( അസി.പ്രൊഫസർ എസ്.എൻ കോളജ് കണ്ണൂർ ),,പരേതനായ ബിജിത്ത്.
Bejoy Master arrived at school for the last time; people flocked to pay their last respects and laid to rest on the bridge.




































.jpeg)