(www.panoornews.in)ഭർത്താവിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാൽ പാലത്തിനിടയിൽ കുടുങ്ങി യുവതിയുടെ കയ്യിൽ നിന്ന് തോട്ടിൽവീണ കുഞ്ഞിന് അത്ഭുത രക്ഷ. 150 മീറ്ററോളമാണ് വെള്ളത്തിൽ കുഞ്ഞ് ഒഴുകിയത്. രണ്ടര മാസം പ്രായമുള്ള ആൺകുട്ടിയുടെ ജീവൻ തിരിച്ച് പിടിച്ച് അയൽവാസികൾ.
കടുത്തുരുത്തി മാഞ്ഞൂർ പഞ്ചായത്തിലെ മല്ലിശ്ശേറി റോഡിൽ തെക്കുംപുറം ഭാഗത്താണ് പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാഞ്ഞൂർ ഇരവിമംഗലം കിഴക്കേ ഞാറക്കാട്ടിൽ അംബികയുടെ കയ്യിൽ നിന്നാണ് രണ്ടര മാസം പ്രായമുള്ള ആരോൺ തോട്ടിലേക്ക് വീണത്. സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് അംബിക വരുമ്പോഴായിരുന്നു സംഭവം.
തോടിന് കുറുകെയുള്ള തടിപ്പാലം കടക്കുന്നതിനിടെ പലക ഒടിഞ്ഞ് അംബികയുടെ കാൽ പാലത്തിൽ കുടുങ്ങി. ദ്രവിച്ച 2 തെങ്ങിൻതടികളിൽ പലകയടിച്ചാണു പാലം നിർമിച്ചിരിക്കുന്നത്. ഇതിനിടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിന് തോട്ടിലേക്ക് വീണ് ഒലിച്ച് പോവുകയായിരുന്നു.

ഇതേസമയം സമീപത്തുണ്ടായിരുന്ന അയൽവാസികളായ സലിംകുമാറും, ജോബിയും തോട്ടിലേക്ക് ചാടി കുഞ്ഞിനെ മുങ്ങിപ്പോകും മുൻപ് രക്ഷിക്കുകയായിരുന്നു. തോട്ടിൽ പകുതിയോളം വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. അംബികയുടെ നിലവിളി കേട്ടാണ് സമീപത്തെ പുരയിടത്തിൽ ഉണ്ടായിരുന്ന സലിം കുമാറും ജോബിയും ഓടിയെത്തി തോട്ടിൽ ചാടിയത്.
While on the way to her husband's house, her foot got stuck in a wooden bridge and fell; miraculous rescue for the baby who fell into the stream from the woman's hands













































.jpeg)