(www.panoornews.in) കോഴിക്കോട് പാവങ്ങാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരുക്ക്. കോയമ്പത്തൂർ ഇൻ്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തല കറങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അഴിയൂർ സ്വദേശിനി റീഹയ്ക്കാണ് പരി ക്ക്. പാവങ്ങാട് പുത്തൂർ ഭാഗത്തു വച്ചാണ് അപകടം നടന്നത്. യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും , കാലിനും പരിക്കേറ്റതായാണ് വിവരം
19കാരിയായ റീഹ വാതിലിന് സമീപം നിൽക്കുന്നതിനിടെയാണ് തല കറങ്ങി താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവവരം. യുവതിയുടെ പരി ക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. യുവതി താഴേ വീണതോടെ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു
A young woman from Azhiyur was injured after falling from a train in Kozhikode.












































.jpeg)