കൊളവല്ലൂർ:(www.panoornews.in)പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ "സുകൃതം സ്നേഹ സംഗമം "എന്ന പരിപാടിയുടെ ഭാഗമായി എടച്ചേരിയിലെ തണൽ വീട് സന്ദർശിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മിനി കെ.ടി അധ്യക്ഷത വഹിച്ചു.സ്റ്റാഫ് പ്രതിനിധി വത്സരാജ് മണലാട്ട് സ്വാഗതവും എൻഎസ്എസ് വളണ്ടിയർ ലീഡർ ദേവഹിത നന്ദിയും പറഞ്ഞു.തണൽ അസി.മാനേജർ അരുൺ തണൽ വീടിനെ കുറിച്ച് വിശദീകരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
വളണ്ടിയർമാർ തണൽ വീട്ടിൽ അന്തേവാസികളുമായി സ്നേഹസംഭാഷണം നടത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. അ ന്തേവാസികൾക്ക് ആവശ്യമായിട്ടുള്ള വസ്ത്രങ്ങളും, മറ്റു സാധനങ്ങളും നൽകി
Poorva Sukritam Sneha Sangam; NSS students of P.R. Memorial Kolavallur Higher Secondary School visited Edachery Thanal Veedu












































.jpeg)