പെണ്‍പുലികളേ സല്യൂട്ട് ; ഇന്ത്യക്ക് ആദ്യ വനിതാ ലോകകിരീടം

പെണ്‍പുലികളേ സല്യൂട്ട്  ; ഇന്ത്യക്ക് ആദ്യ വനിതാ   ലോകകിരീടം
Nov 3, 2025 08:12 AM | By Rajina Sandeep

(www.thalasserynews.in)വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി.

ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101) സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഭേദപ്പെട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ 51 റണ്‍സ് ചേര്‍ക്കാന്‍ വോള്‍വാര്‍ഡ് - ടസ്മിന്‍ ബ്രിട്ട്‌സ് (23) സഖ്യത്തിന് സാധിച്ചിരുന്നു. എന്നാല്‍ ടസ്മിന്‍ 10-ാം ഓവറില്‍ അമന്‍ജോത് കൗറിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. പിന്നാലെ അന്നകെ ബോഷ് (0) ശ്രീചരണിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സുനെ ലുസ് (2), മരിസാനെ കാപ്പ് (4), സിനാലോ ജാഫ്ത (16) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 148 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.

തുടര്‍ന്ന് വാള്‍വാര്‍ഡ് - അനെകെ ബോഷ് സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചെങ്കിലും ദീപ്തി ശര്‍മ ബ്രേക്ക് ത്രൂമായെത്തി. ബോഷ്, ദീപ്തിയുടെ പന്തില്‍ ബൗള്‍ഡായി. വൈകാതെ വോള്‍വാര്‍ഡും മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ക്ലോ ട്രൈയോണ്‍ (9), നതീന്‍ ഡി ക്ലാര്‍ക്ക് (18), അയബോന്‍ഗ ഖാക (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മ്ലാബ പുറത്താവാതെ നിന്നു.

Salute to the female tigers; India wins its first women's world title

Next TV

Related Stories
രാഹുൽ മാങ്കൂട്ടം വിഷയം കത്തിനിൽക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ രാവിലെ പാനൂരിൽ

Nov 28, 2025 08:26 PM

രാഹുൽ മാങ്കൂട്ടം വിഷയം കത്തിനിൽക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ രാവിലെ പാനൂരിൽ

രാഹുൽ മാങ്കൂട്ടം വിഷയം കത്തിനിൽക്കെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ രാവിലെ...

Read More >>
കക്കട്ടിൽ സ്വദേശിനിയുടെ വീട്ടിൽ പട്ടാപ്പകൽ  കയറി കത്തി കാട്ടി സ്വർണവും പണവും കവർന്ന കേസിൽ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്

Nov 28, 2025 08:10 PM

കക്കട്ടിൽ സ്വദേശിനിയുടെ വീട്ടിൽ പട്ടാപ്പകൽ കയറി കത്തി കാട്ടി സ്വർണവും പണവും കവർന്ന കേസിൽ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്

കക്കട്ടിൽ സ്വദേശിനിയുടെ വീട്ടിൽ പട്ടാപ്പകൽ കയറി കത്തി കാട്ടി സ്വർണവും പണവും കവർന്ന കേസിൽ പ്രതികളെ 24 മണിക്കൂറിനകം പിടികൂടി...

Read More >>
ഡിറ്റ് വാ ചുഴലിക്കാറ്റ്‌ ; കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Nov 28, 2025 06:44 PM

ഡിറ്റ് വാ ചുഴലിക്കാറ്റ്‌ ; കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ...

Read More >>
ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ കണ്ണൂർ സ്വദേശികളായ വിനോദ സഞ്ചാരികളെ അതിസാഹസീകമായി താഴെയെത്തിച്ചു…; കുടുങ്ങിയവരിൽ രണ്ടര വയസുള്ള കുഞ്ഞും*

Nov 28, 2025 05:18 PM

ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ കണ്ണൂർ സ്വദേശികളായ വിനോദ സഞ്ചാരികളെ അതിസാഹസീകമായി താഴെയെത്തിച്ചു…; കുടുങ്ങിയവരിൽ രണ്ടര വയസുള്ള കുഞ്ഞും*

ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ കണ്ണൂർ സ്വദേശികളായ വിനോദ സഞ്ചാരികളെ അതിസാഹസീകമായി...

Read More >>
വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

Nov 28, 2025 03:38 PM

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ...

Read More >>
പെരളശ്ശേരി യിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനി'ടെ സംഘാംഗത്തിന് വളർത്തുനായയുടെ കടിയേറ്റു

Nov 28, 2025 02:26 PM

പെരളശ്ശേരി യിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനി'ടെ സംഘാംഗത്തിന് വളർത്തുനായയുടെ കടിയേറ്റു

പെരളശ്ശേരി യിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനി'ടെ സംഘാംഗത്തിന് വളർത്തുനായയുടെ...

Read More >>
Top Stories

News Roundup