(www.panoornews.in)തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയുടെ സ്ക്വാഡ് അംഗത്തിന് വളർത്തു നായയുടെ കടിയേറ്റു. പെരളശ്ശേരി പഞ്ചാ യത്തിലെ രണ്ടാം വാർഡ് സ്ഥാ നാർഥി ജയറാം പൊതുവാച്ചേരി യുടെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിലെ അംഗവും കോൺ ഗ്രസ് മണ്ഡലം ഭാരവാഹിയുമായ ടി. അനീഷ് ബാബുവിനാണ് (52) വ്യാഴാഴ്ച വൈകീട്ട് കടിയേറ്റത്. വി
ടുകൾ കയറിയിറങ്ങിയുള്ള സ്ത്വാ ഡ് പ്രവർത്തനത്തിന് ഇടയിലാ യിരുന്നു സംഭവം. ഒരു വീട്ടിലെ ത്തി അനീഷ് ബാബു കോളിങ് ബെൽ അടിക്കുന്നതിനിടെയാ ണ് വീടിൻ്റെ മുറ്റത്ത് ചങ്ങലയിൽ കെട്ടിയിരുന്ന നായ പിന്നിലൂടെ വന്നു കടിച്ചത്. ഉടൻതന്നെ പ്ര ഥമശുശ്രൂഷ നൽകുകയും കു ത്തിവെപ്പ് എടുക്കുന്നതിനായി ജില്ലാ ആസ്പത്രിയിലേക്ക് പോവുകയും ചെയ്തു.
Election campaign team member bitten by pet dog in Peralassery








































