പാനൂർ: (www.panoornews.in)പാനൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച വാർത്താ വായന മത്സരത്തിൽ കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററിയും, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററിയും ജേതാക്കൾകല്ലിക്കണ്ടി പാറേമ്മൽ യു.പി. സ്കൂളിൽ നടന്ന മത്സരത്തിൽ ദേവദാസ് മത്തത്ത്,സന്ദീപ് ഉണ്ണി,ടി.കെ നിമേഷ് എന്നിവർ വിധികർത്താക്കളായി.
ഹൈസ്കൂൾ വിഭാഗത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ശിവന്ത് കുമാർ ഒന്നാം സ്ഥാനവും,പി. ആർ. എം. കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ റോസ്മിയ ആർ. സുരേഷ് രണ്ടാം സ്ഥാനവും നേടി.
ഹയർ സെക്കന്ററി വിഭാഗത്തിൽ പി. ആർ. എം. കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ ഷഹന ഷെറിൻ ഒന്നാം സ്ഥാനം നേടി.പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന ടി.അനിത സമ്മാന ദാനം നടത്തി.ഹരീഷ് കടവത്തൂർ അധ്യക്ഷത വഹിച്ചു.ആദം കുറ്റിയാടത്ത്, സി.കെ വിജിഷ, കെ.ടി റിബിഷ, പി.പ്രലിഷ, ജിൻസി, അമീർ, ഷിമ, പ്രിൻസി തുടങ്ങിയവർ നേതൃത്വം നൽകി.
P.R. Memorial Higher Secondary, Kolavallur and Rajiv Gandhi Memorial Higher Secondary, Mokeri emerged winners in the news reading competition organized by Panur Upazila Social Science Club.





































