(www.panoornews.in)വീട്ടിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യാമാതാവിനെ മകളുടെ ഭർത്താവ് കൊലപ്പെടുത്തി എന്ന കേസിൽ പ്രതിയെ വിചാരണ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.
ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് മുമ്പാകെ പരിഗണിച്ച കേസിൽ കൊല്ലപ്പെട്ട അനിതയുടെ മകൾ ബവിഷയുടെ ഭർത്താവ് മുണ്ടയാംപറമ്പിലെ ഐക്കോടൻ എ.പി.പ്രവീൺ (34)ആയിരുന്നു പ്രതി.
2016 ഏപ്രിൽ 9 ന് അർദ്ധരാത്രിയോടെ പഴശ്ശി വെങ്ങിലേരിയിലെ പുതിയ പുരയിൽ കാർത്ത്യായനിയുടെ മകൾ അനിതയെ (48) പ്രതി കിടപ്പുമുറിയിൽ അതിക്രമിച്ച് കടന്ന് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. അനിതക്ക് സമ്മതമില്ലാതെയാണ് ബവിഷയെ പ്രദീപൻ വിവാഹം കഴിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവീണും ഇയാളുടെ അമ്മാവൻ രാജീവനുമായി അടിപിടിയും പോലീസ് കേസിലും എത്തിയിരുന്നു. ഇത്തരത്തിലുള്ള വിരോധങ്ങളും ഉദർത്താൻ കണ്ടി കാവിലെ തെയ്യം മുടങ്ങാനുള്ള കാരണങ്ങളുമാണ് കൊലക്ക് കാരണമായി ആരോപിച്ചത്.

പോലീസ് ഓഫീസർമാരാ യ എ.വി. ജോൺ, ഷാജു ജോസഫ്, സുനിൽ കുമാർ, ഫോറൻസിക് സർജ്ജൻ ഡോ. ഗോപാലകൃഷ്‌ണപിള്ള തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.
Thalassery court acquits daughter's husband in mother-in-law murder case


































