(www.panoornews.in)കരിയാട് കുന്നുമ്മക്കരയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല, കണ്ണീരിൽ മുങ്ങി കുട്ടിയുടെ കുടുംബം നാടെങ്ങും തിരഞ്ഞ് ഉറ്റവരും നാട്ടുകാരും. കുട്ടിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബo പൊലീസിലും പരാതി നൽകി.
കുന്നുമ്മക്കര പുതിയോട്ടിൽ നാസറിൻ്റെയും, സെമീറയുടെയും മകൻമുഹമ്മദ് യാസീനെയാണ് ഇന്ന് രാവിലെ 6:30 മണി മുതൽ കാണാതായത്. പെരിങ്ങത്തൂർ എൻഎ എം ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇന്ന് രാവിലെ 6:40 കരിയാട് നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ബസിൽ കയറുകയും തലശ്ശേരിയിൽ ഇറങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. സ്കൂൾ യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 8681833875 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾൾ അപേക്ഷിച്ചു.
A 10th grader from Kunnummakkara, Orkattery, is missing; family members searched all over the country and confirmed that he had reached Thalassery.

































