Nov 27, 2025 09:33 PM

ചമ്പാട്: (www.panoornews.in)കടന്നൽ ആക്രമണ ത്തിൽ കൂത്തുപറമ്പ് സ്വദേശിക്ക് കുത്തേറ്റു. കൂത്തുപറമ്പ് ഉപ്പില പ്പീടികയിലെ രാജനാ(70)ണ് കുത്തേറ്റത്. ചമ്പാട് മാക്കുനി കുന്നുമ്മൽപ്പാലത്തിന് സമീപത്തെ മജസ്റ്റിക് ഓയിൽ മില്ലിലെ ജീവനക്കാരനാണ്. മാക്കുനിയിൽ ബസിറങ്ങി നടന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ഞേറക്കോൾ ഭാഗത്തെ മരത്തിൽനിന്ന് ഇളകിവന്ന കടന്നൽക്കൂട്ടമാണ് ആക്രമിച്ചത്. രാവിലെ 8.30-നാണ് സംഭവം.


തലയിലും മുഖത്തും കുത്തേറ്റ രാജൻ സംഭവസ്ഥലത്തുനിന്ന് ഓടിയെങ്കിലും പിന്തുടർന്നെത്തിയ കടന്നലുകളിൽനിന്ന് രക്ഷപ്പെടാനാകാതെ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ വീട്ടിലെ രഞ്ജന എന്ന സ്ത്രീ കാറുമായി ഇതുവഴി വരുമ്പോൾ വീണുകിടക്കുന്ന രാജനെ സാഹസികമായി രക്ഷപ്പെടുത്തുക യായിരുന്നു. ഉടനെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിലെ ത്തിച്ചു. പ്രദേശത്തെ ഒരു യുവാവിനും കുത്തേറ്റിട്ടുണ്ട്. പന്തക്കൽ എസ്ഐ പി.ഹരിദാസും സംഘവും സംഭവസ്ഥലത്തെ ത്തിയിരുന്നു. കടന്നൽക്കൂട്ടത്തെ തുരത്താൻ മാഹി അഗ്നിരക്ഷാ സേനയുമായി ബന്ധപ്പെട്ടിട്ടു ണ്ടെന്ന് പോലീസ് അറിയിച്ചു

Wasp swarm attacks in Champad Makkuni; Koothuparamba native stung

Next TV

Top Stories










News Roundup