പാനൂർ : (www.panoornews.in)പ്രചരണത്തിൽ അടിമുടി മാറ്റം വരുത്തി എൻ.ഡി.എ സ്ഥാനാർത്ഥി എം. രത്നാകരൻ. 2020ൽ പാനൂർ നഗരസഭയിലേക്ക് 10 ആം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറാണ് എം. രത്നാകരൻ. വാർഡിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച വികസന രേഖ പുറത്തിറക്കിയ രത്നാകരൻ 41ആം വാർഡിൽ നിന്നാണ് ഇക്കുറി ജനവിധി തേടുന്നത്. അവസരം തന്നാൽ വികസനമുറപ്പ് എന്ന മുദ്രാവാക്യവുമായി വോട്ടർമാരെ സമീപിക്കുന്ന രത്നാകരൻ വാർഡിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്.
കളരിമുക്ക് തട്ടിൽ ലക്ഷം വീട് റോഡ് റീ ടാറിങ്ങ് ( 5 ലക്ഷം.)എലാങ്കോട് പുല്ലുക്കര റോഡ് റീ ടാറിങ്ങ് രണ്ട് ഘട്ടങ്ങളിലായി പൂർത്തികരിച്ചു (10 ലക്ഷം.)തിരുവാൽ യു.പി സ്‌കൂൾ കല്ലുങ്കൽ മുക്ക് റോഡ് 65 മീറ്റർ കോൺക്രീറ്റ് റോഡ് പ്രവൃത്തി പൂർത്തികരിച്ചു.
പൊക്കൻ പിടിക തയ്യുള്ളതിൽ മുക്ക് റോഡ് ( കെ.പി മോഹനൻ എം.എൽ.എ യുടെ ഫണ്ട് ,10 ലക്ഷം) ഉപയോഗിച്ച് ടാറിങ്ങ് പൂർത്തികരിച്ചു. ബാക്കി വരുന്ന 25 മീറ്റർ കോൺക്രിറ്റ് റോഡ് നഗരസഭ ഫണ്ട് വെച്ചു ടെൻ്റർ നടപടിയിലേക്ക്.ടെൻ്റർ നടപടി കഴിഞ്ഞ് എഗ്രിമെൻ്റ് വെച്ച വർക്കുകൾ..വൈദ്യർ പിടിക - തെക്കേ കനാൽ ടാറിങ്ങ് (10 ലക്ഷം രൂപ).രാവാരി മുക്ക് തഴുതാരിമുക്ക് ടാറിങ്ങ് (5 ലക്ഷം)
എലാങ്കോട് - കണ്ണംവെള്ളി റോഡ് നവീകരണം (8 ലക്ഷം)ഓടത്തിൽ ചിറ നവീകരണം നഗരസഞ്ചയഫണ്ട് (50 ലക്ഷം, 100 % കേന്ദ്ര ഫണ്ട്)

ടെന്റർ നടപടിയിലേക്ക്..കുനിയിൽ മുക്ക് മാവിലാട്ട് തോട് റോഡ് ഇൻ്റർലോക്ക് വർക്ക് (15 ലക്ഷം, പി.ടി. ഉഷയുടെ എം.പി ഫണ്ട് )
രാവാരി മുക്ക് ബാക്കിഭാഗം ടാറിങ് (രണ്ടര ലക്ഷം)വാർഡ് 8ന്റെ യും, 10ൻ്റെയും ഭാഗമായ കോളിയിൽ മുക്ക് എലാങ്കോട് എൽപി സ്‌കൂൾ റോഡ് (15 ലക്ഷം)ഇനി ഭരണാനുമതി ലഭിക്കേണ്ട വർക്കുകൾ..തെക്കേ കനാൽ റോഡ് കണ്ണമ്പ്രം ഭാഗം (6 ലക്ഷം )
എലാങ്കോട് കണ്ണംവെള്ളി റോഡ് നവികരണം (5 ലക്ഷം)ഈ പ്രവർത്തനങ്ങൾക്ക് പുറമേ വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും, സ്ട്രീറ്റ് ലൈൻ വലിക്കുകയും ചെയ്തു.
ജനകീയ ആരോഗ്യ കേന്ദ്രത്തിന് 8 സെൻ്റ് സ്ഥലം വാങ്ങിക്കാനുള്ള നടപടി ജനകീയ കമ്മിറ്റിരൂപികരിച്ച് പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്നും വാർഡ് 10 ലെ കൗൺസിലറായ എം. രത്നാകരൻ വികസന രേഖയിൽ പറയുന്നു.
ഇപ്പോൾ 41 വാർഡിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് രത്നാകരൻ. അവസരം തന്നാൽ വികസന മുറപ്പ് എന്ന മുദ്രാവാക്യമുയർത്തിയാണ് രത്നാകരൻ്റെ പ്രചരണം. വാർഡിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഇവയാണെന്നും രത്നാകരൻ വോട്ടർമാരോട് പങ്കുവെക്കുന്നുണ്ട്.
1. വയൽ ഭാഗത്തെ തോട് നവീകരിച്ച് പ്രദേശത്തെ വെള്ള കെട്ടിന് ശാശ്വത പരിഹാരം കാണും
2. ബസ്റ്റാന്റ്റ് ബൈപാസ് റോഡ് ഉൾപ്പെടെ വാർഡിലെ പ്രധാന റോഡുകൾ ടാറിങ്ങ് നടത്തും
3. മുഴുവൻ സ്ഥലത്തും സ്ട്രീറ്റ് ലൈൻ വലിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കും.
4. ബസ്റ്റാൻ്റ് ഉൾപ്പെടുന്ന വാർഡിനെ ശുചിത്വമുള്ള വാർഡ് ആക്കി മാറ്റും
5. വീതി 3 മീറ്റർ ഇല്ലാത്ത ഇടറോഡുകൾ കോൺക്രീറ്റ് ചെയ്യും.
6. കേന്ദ്ര സർക്കാറിൻറെ നഗര വികസന പദ്ധതിയിൽ പ്രധാനപ്പെട്ടതും വാർഡിൽ ആവശ്യമുള്ളതുമായ പദ്ധതികൾ ഇവിടെ കൊണ്ടുവരുമെന്നുംഎം. രത്നാകരൻ ഉറപ്പു നൽകുന്നുണ്ട്.
Panur NDA Councilor M. Ratnakaran has prepared a development document summarizing the development activities implemented during his tenure as a councilor; projects in the ward he is contesting are also ready




































