പാനൂർ:(www.panoornews.in)മഴ മാറി നിന്നതോടെ പാനൂർ ബൈപ്പാസിൽ നവീകരണ പ്രവൃത്തിക്ക് തുടക്കം. തീരെ പൊട്ടിപ്പൊളിഞ്ഞിടങ്ങളിൽ ഇൻ്റർലോക്കും, മറ്റിടങ്ങളിൽ ടാറിംഗ് പ്രവൃത്തി യുമാണ് നടത്തുക.
സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുമെന്ന് സ്ഥലം സന്ദർശിച്ച നഗരസഭാ ചെയർമാൻ കെ.പി ഹാഷിം പറഞ്ഞു. ജെസിബി ഉപയോഗിച്ച് മേൽ തലമൊരുക്കുന്ന പ്രവൃത്തിയാണിപ്പോൾ നടക്കുന്നത്.


പൊട്ടിപ്പൊളിഞ്ഞ ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികളും,ഓട്ടോ തൊഴിലാളികളും സമരവുമായി രംഗത്തെത്തിയിരുന്നു.
Panoor bypass road renovation begins; Municipal Chairman says work will be completed on time
