(www.panoornews.in)യുവാക്കളെ സർക്കാർ ജോലിക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാനൂർ പോലീസിന്റെ നേതൃത്വത്തിൽ 2018-ൽ ആരംഭിച്ച 'ഇൻസൈറ്റ്' പദ്ധതി ജൈത്രയാത്ര തുടരുന്നു. 'ഒരു വീട്ടിൽ ഒരു സർക്കാർ ജോലി' എന്ന മഹത്തായ ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതിയിലൂടെ നിലവിൽ 98 പേരാണ് സർക്കാർ സർവീസിന്റെ ഭാഗമായത്. ഏറ്റവും ഒടുവിലായി 6 പേർക്ക് കൂടി കേരള പോലീസിൽ നിയമനം ലഭിച്ചതോടെ ഇൻസൈറ്റിന്റെ നേട്ടം നൂറിലേക്ക് അടുക്കുകയാണ്..
വി.കെ. അരുണിമ, ടി. ഗാന, കെ.പി. അർഷ, അമർനാഥ്, ഹൃഷികേശ്, അഷിത് പ്രകാശൻ എന്നിവരാണ് പുതുതായി കേരള പോലീസിലേക്ക് സെലക്ഷൻ ലഭിച്ചവർ. പരിശീലനം നൽകുന്ന പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് ഇവർക്ക് യാത്രയയപ്പ് നൽകി. പാനൂർ പോലീസ് ഇൻസ്‌പെക്ടർ എം.വി. ഷീജു ഉപഹാര സമർപ്പണം നടത്തി.

പാനൂർ മേഖലയിലെ യുവതീ യുവാക്കൾക്ക് കൃത്യമായൊരു ദിശാബോധം നൽകുക എന്ന ഉദ്ദേശത്തോടെ അന്നത്തെ സി.ഐ. ആയിരുന്ന വി.വി. ബെന്നിയാണ് ഇൻസൈറ്റ് പദ്ധതിക്ക് തുടക്കമിട്ടത്.
വിരമിച്ച കായിക അധ്യാപകരുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, വിവിധ സാംസ്‌കാരിക സംഘടനകളുടെയും പിന്തുണയോടെ ആറ് വർഷം കൊണ്ട് പാനൂരിൽ ഏറ്റവും കൂടുതൽ സർക്കാർ ജോലിക്കാരെ സംഭാവന ചെയ്ത സ്ഥാപനമായി ഇൻസൈറ്റ് മാറി. പാനൂർ, ചൊക്ലി, കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലാണ് പദ്ധതി ആദ്യം ആരംഭിച്ചത്. പാനൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് ഉദ്യോഗാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നത്. നൂറുകണക്കിന് പേർ പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി.
ഇ.സുരേഷ് ബാബു അധ്യക്ഷനായി
കൺട്രോൾ റൂം എസ്.ഐ സുനിൽ കുമാർ സ്വാഗതം പറഞ്ഞു. ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഷീജു എം വി ഉപഹാരസമർപ്പണം നടത്തി. പ്രിൻസിപ്പൽ എസ്.ഐ ശരത്, വനിതാ എസ്.ഐ മരിയ പ്രിൻസ്, വി കെ മോഹൻദാസ്, ശിവദാസൻ എസ്.ഐ, രാജീവൻ കെ, ജയപ്രകാശ് പി പി, പ്രവീൺ കുമാർ, റിജേഷ് എന്നിവർ സംസാരിച്ചു.
V.V. Benny's one and a half insight..! ; Six more people in Panur join government service, those who got jobs @ 98




































