(www.panoornews.in)കണ്ണൂർ പയ്യന്നൂരിൽ തെരുവു നായ്ക്കളെക്കൊണ്ട് പൊറുതി മുട്ടുന്ന കാനായി മീൻകുഴി ഡാമിന് സമീപം വിദ്യാർഥിനിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. വിദ്യാർഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് മീൻകുഴി ഡാമിന് സമീപം തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്.
സമീപവാസിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ വേദ സജേഷാണ് നായ്ക്കളുടെ അക്രമത്തിന് ഇരയായത്. സ്‌കൂൾ വിട്ടുവന്നതിന് ശേഷം ട്യൂഷൻ ക്ലാസിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുമ്പോഴാണ് അഞ്ചോളം നായ്ക്കൾ കൂട്ടമായി എത്തി വിദ്യാർഥിനിയെ ആക്രമിച്ചത്. പ്രാണര ക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലും, ഒച്ചകേ ട്ടയുടൻ വീട്ടുകാരുൾപ്പെടെ പുറത്തിറങ്ങിയതിനാലുമാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. എങ്കിലും കൂട്ടിയുടെ വസ്ത്രങ്ങൾ നായ്ക്കളുടെ കടിയേറ്റ് കീറിയിരുന്നു. ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണം കൂടുതലായതിനാൽ ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
Attack by stray dogs; Student barely escapes in Kannur





































