(www.panoornews.in)സഹപ്രവർത്തകരുടെ അപവാദ പ്രചാരണത്തിനെതിരെ കുറിപ്പെഴുതി വച്ച് രണ്ട് സർക്കാർ ജീവനക്കാർ ജീവനൊടുക്കി. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം.
ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലാര്‍ക്കായ രജനി ദുണ്ഡെല (48), വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ മിഥുന്‍ (29) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ബയവാഡി ഗ്രാമത്തിലെ കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്.

ഇരുവരും രാത്രിയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മിഥുന്‍റെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് പൊലീസ് സംഘം കിണറിനരികെ എത്തിയത്.
മൊബൈല്‍ ഫോണും ബൈക്കും ചെരിപ്പുകളും കിണറിനരികിൽ നിന്ന് കണ്ടെത്തി. തുടർന്ന് കിണറ്റിൽ നിന്നുമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
Two government employees found dead in well after being slandered by colleagues









































