(www.panoornews.in)എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്.
ഇതിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. ഫോറൻസിക് സംഘവും വടക്കേക്കര പൊലീസും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പരിശോധനകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Bones and skull over two months old found in vacant lot; investigation underway








































