പേരാമ്പ്രയില്‍ ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി സ്വദേശിയായ നിതിന്‍ രാഘവന്‍ (37) ആണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
ബസ് സ്റ്റാന്റില്‍ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പേരാമ്പ്ര കായണ്ണ റോഡിലോടുന്ന സ്വസ്തിക്ക് ബസ് തട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ ഉടന്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
A young man was seriously injured after being hit by a bus while crossing the road in Perambra.








































