പാനൂര്‍:(www.panoornews.in)പാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ നിര്‍വഹിച്ചു.
ചമ്പാട് സ്ഥിതിചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് ചേര്‍ന്നാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. അഡ്വ എ.എന്‍ ഷംസീര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.15 കോടിയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 75 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മാണം.

പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മണിലാല്‍ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ ഷെമി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിജയന്‍ മാസ്റ്റര്‍, മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി തോമസ്, കെ.ഇ കുഞ്ഞബ്ദുള്ള, കെ.കെ ബാലന്‍, ഭാര്‍ഗവന്‍ മാസ്റ്റര്‍, പി.കെ ഹനീഫ്, പന്ന്യന്നൂര്‍ രാമചന്ദ്രന്‍, സന്തോഷ് വടക്കാത്ത്, ജയരാജന്‍ മാസ്റ്റര്‍, കെ.ടി സമീര്‍, കെ പ്രിയ, ടി.ടി റംല, രമേശ് കണ്ടോത്ത്, കെ.പി ശശിധരന്‍, സജീന്ദ്രന്‍ മാസ്റ്റര്‍, എന്‍ പ്രസീത എന്നിവര്‍ സംസാരിച്ചു.
Panoor Block Panchayat Auditorium dedicated to the nation




































.jpeg)





