സ്ഥാനാർത്ഥികളെ, സൂക്ഷിച്ചോളു ; പൊതുസ്ഥലത്ത് പ്രചരണ ബോർഡ് വച്ചാൽ പിഴ  5000, ജി.എസ്.ടി വേറെയും, 5 ബോർഡ് കണ്ടെത്തിയാൽ 'അയോഗ്യൻ'
adimage

സ്ഥാനാർത്ഥികളെ, സൂക്ഷിച്ചോളു ; പൊതുസ്ഥലത്ത് പ്രചരണ ബോർഡ് വച്ചാൽ പിഴ 5000, ജി.എസ്.ടി വേറെയും, 5 ബോർഡ് കണ്ടെത്തിയാൽ 'അയോഗ്യൻ'

സ്ഥാനാർത്ഥികളെ, സൂക്ഷിച്ചോളു ; പൊതുസ്ഥലത്ത് പ്രചരണ ബോർഡ് വച്ചാൽ പിഴ  5000, ജി.എസ്.ടി വേറെയും, 5 ബോർഡ് കണ്ടെത്തിയാൽ 'അയോഗ്യൻ' adimage
2025-11-26T15:16:00 | By Rajina Sandeep

(www.panoornews.in)പൊതുസ്ഥലത്തെ പ്രചാരണ ബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ. പിഴ കൂടിയാലോ വരാൻപോകുന്നത് 'എട്ടിന്‍റെ പണിയും'. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത്തരത്തിൽ അഞ്ച് ബോർഡുകൾ പിടിച്ചെടുത്താൽ സ്ഥാനാർത്ഥികൾക്ക്, ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമാകും.

ബോർഡ് എടുത്തുമാറ്റുന്ന സാഹചര്യമുണ്ടായാൽ 5,000 രൂപയും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത് സ്ഥാനാർത്ഥിയുടെ ചെലവിലാണ് ഉൾപ്പെടുത്തുക. പിഴയ്ക്ക് പുറമെ പൊലീസ് കേസും രജിസ്റ്റർ ചെയ്യും. അഞ്ച് ബോർഡ് എടുത്തുമാറ്റിയാൽ ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന തുകയായ 25,000 രൂപ മറികടക്കും. തെരഞ്ഞെടുത്താലും ഇതോടെ സ്ഥാനാർത്ഥിക്ക് അയോഗ്യതയുണ്ടാകും.

ബ്ലോക്കിലും നഗരസഭയിലും 75,000 രൂപയും ജില്ലയിലും കോർപറേഷനിലും 1,50,000 രൂപയുമാണ് സ്ഥാനാർഥികൾക്ക് ചെലവഴിക്കാനാകുന്ന പരമാവധി തുക.

ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് തലങ്ങളിൽ ജീവനക്കാരുടെ സ്‌ക്വാഡുകൾ രൂപവത്കരിച്ചാണ് ഇത്തരം ബോർഡുകൾ പിടിച്ചെടുക്കാനുള്ള പരിശോധന നടത്തുന്നത്. പൊതുസ്ഥലത്ത് അനധികൃതമായി ബോർഡുകൾ, ഫ്‌ളക്‌സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ പാടില്ലെന്നും ഇത്തരത്തിലുള്ളവ കണ്ടെത്തിയാൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പൊതുസ്ഥലത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകൾ എടുത്തുമാറ്റുന്നതിന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ കൂടിയായ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി.

Content Highlight: Candidates, be careful; If you put up a campaign board in a public place, you will be fined Rs 5000, GST will be added, if you are found with 5 boards, you will be 'disqualified'

adimage adimage

Next TV

adimage
Related Stories
മൺസൂർ ബമ്പർ ; 10 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ

Jul 18, 2026 08:04 PM

മൺസൂർ ബമ്പർ ; 10 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ

മൺസൂൺ ബമ്പർ MR-101 ഫലം പ്രഖ്യാപിച്ചു. 10 കോടി ഒന്നാം സമ്മാനം MC 576896 നമ്പറിന്. കണ്ണൂർ തോട്ടടയിലെ മനോജ് വിറ്റ ടിക്കറ്റ്. എറണാകുളം സ്വദേശിക്ക്...

Read More >>
നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം

Jul 18, 2026 05:09 PM

നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം

PKI കെയർ ആശുപത്രിയും കയ്യാലക്കകത്തു കൂട്ടം കുടുംബ കൂട്ടായ്മയും കൈകോർത്തു. നേത്രപരിചരണത്തിനായി 'കൺവെട്ടം' പദ്ധതിയിൽ കുടുംബ കൂട്ടായ്മ...

Read More >>
തലശ്ശേരി മൊയ്തു പാലത്ത്   ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക്  ദാരുണാന്ത്യം

Jul 18, 2026 04:28 PM

തലശ്ശേരി മൊയ്തു പാലത്ത് ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക് ദാരുണാന്ത്യം

തലശ്ശേരി മൊയ്തുപാലത്ത് ടിപ്പർ ലോറി ഇടിച്ച് നാദാപുരം സ്വദേശി അനിത മരിച്ചു. കൊച്ചുമകൾക്ക് അപസ്മാരം വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക്...

Read More >>
adimage
പാനൂരിൽ  പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

Jul 18, 2026 04:02 PM

പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

പാനൂർ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ ചൊക്ലി രാമവിലാസം പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് മുങ്ങിമരിച്ചു. അനുജനൊപ്പം എത്തിയപ്പോൾ കാൽവഴുതി...

Read More >>
പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

Jul 18, 2026 03:04 PM

പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

പഴയങ്ങാടി മാട്ടൂലിലെ മുനീർ സ്കൂൾ ജീവനക്കാരിയായ കെ.പി.മുംതാസിനെ കാണാതായി. ബാങ്കിലേക്ക് പോയി തിരികെ വരാത്ത യുവതിക്കായി പോലീസ്...

Read More >>
എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

Jul 18, 2026 02:55 PM

എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

ആലപ്പുഴയിൽ എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി. ഉദ്യോഗാർത്ഥികൾ...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage