കതിരൂർ ഗ്രാമപഞ്ചായത്തിലേക്ക് ഒരു കുടുംബത്തിൽ നിന്ന് സ്ഥാനാർഥികൾ മൂന്ന്..!

കതിരൂർ ഗ്രാമപഞ്ചായത്തിലേക്ക് ഒരു  കുടുംബത്തിൽ നിന്ന് സ്ഥാനാർഥികൾ മൂന്ന്..!
Dec 4, 2025 09:44 PM | By Rajina Sandeep

(www.panoornews.in)ഇടത് മുന്നണിയുടെ ഉരുക്ക് കോട്ടയായ കതിരൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാൻ കോൺഗ്രസ് സ്ഥാനാർഥികളായി ഒരു കുടുംബത്തിൽ നിന്ന് മൂന്ന് പേർ. കതിരൂർ നാലാം മൈൽ നാലേ ഒന്നിലെ വലിയ പുരയിൽ കുടുംബത്തിൽ നിന്ന് വി.പി. പ്രമോദ്, അനുജൻ വി.പി. നിഷാന്ത്, പ്രമോദിൻ്റെ ഭാര്യ ഇ. അനുപമ എന്നിവരാണ് മത്സര രംഗത്തുളളത്.

കതിരൂരിൽ കച്ചവടം നടത്തുന്ന 54 കാരനായ പ്രമോദ് 16-ാം നമ്പർ അമ്പലം വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് അഞ്ചാം തവണയാണ് ഇദ്ദേഹം അങ്കത്തിനിറങ്ങുന്നത്. പൊന്ന്യം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും ജവഹർ ബാലമഞ്ച് തലശ്ശേരി ബ്ലോക്ക് ചെയർമാനുമാണ്. പ്രമോദിൻ്റെ ഭാര്യ ഇ. അനുപമക്കും അനുജൻ നിഷാന്തിനും ഇത് കന്നി മത്സരമാണ്. അഞ്ചാം വാർഡിലാണ് (വേറ്റുമ്മൽ) അനുപമ മത്സരിക്കുന്നത്.

46 കാരിയായ അനുപമ പൊന്ന്യം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ജവഹർ ബാലമഞ്ച് കതിരൂർ മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. നാലാം മൈൽ (വാർഡ്-19) വാർഡിൽ നിന്നാണ് നിഷാന്ത് ജനവിധി തേടുന്നത്. ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്.

കോൺഗ്രസ് നാലാം മൈൽ 36-ാം നമ്പർ ബൂത്ത് പ്രസിഡൻ്റും ഐ.എൻ.ടി.യു.സി കതിരൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്. പാരമ്പര്യമായി കോൺഗ്രസ് കുടുംബമാണ് ഇവരുടേത്. നിഷാന്തിൻ്റെ ഭാര്യ ടി. ദിവ്യയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കതിരൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ മത്സരിച്ചിരുന്നു.

Three candidates from one family for Kathiroor Grama Panchayat..!

Next TV

Related Stories
പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

May 2, 2026 12:55 PM

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട് ...

Read More >>
വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

May 2, 2026 12:41 PM

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ...

Read More >>
ഫലപ്രഖ്യാപനം ; നാളെ മുതൽ തലശേരിയിലെ  വ്യാപാര സ്ഥാപനങ്ങളും, ടർഫുകളും രാത്രി 10 വരെ മാത്രം ; ക്രമസമാധാന പ്രശ്നം ഉണ്ടായാൽ  ലൈസൻസ് റദ്ദ് ചെയ്യുമെന്ന് പൊലീസ്

May 2, 2026 11:02 AM

ഫലപ്രഖ്യാപനം ; നാളെ മുതൽ തലശേരിയിലെ വ്യാപാര സ്ഥാപനങ്ങളും, ടർഫുകളും രാത്രി 10 വരെ മാത്രം ; ക്രമസമാധാന പ്രശ്നം ഉണ്ടായാൽ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് പൊലീസ്

നാളെ മുതൽ തലശേരിയിലെ വ്യാപാര സ്ഥാപനങ്ങളും, ടർഫുകളും രാത്രി 10 വരെ മാത്രം ; ക്രമസമാധാന പ്രശ്നം ഉണ്ടായാൽ ലൈസൻസ് റദ്ദ് ചെയ്യുമെന്ന്...

Read More >>
പി.ആർ. ജനസേവന കേന്ദ്രം പാനൂരിൽ  പ്രവർത്തനമാരംഭിച്ചു

May 2, 2026 10:23 AM

പി.ആർ. ജനസേവന കേന്ദ്രം പാനൂരിൽ പ്രവർത്തനമാരംഭിച്ചു

പി.ആർ. ജനസേവന കേന്ദ്രം പാനൂരിൽ ...

Read More >>
കിണറ്റില്‍  അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും  ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ ; അന്വേഷണം

May 2, 2026 09:30 AM

കിണറ്റില്‍ അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ ; അന്വേഷണം

കിണറ്റില്‍ അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ ;...

Read More >>
പുറമേരിയിൽ റിട്ട. പ്രധാനാധ്യാപിക വീട്ടിനകത്ത് മരിച്ച നിലയില്‍ ; നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി

May 2, 2026 09:26 AM

പുറമേരിയിൽ റിട്ട. പ്രധാനാധ്യാപിക വീട്ടിനകത്ത് മരിച്ച നിലയില്‍ ; നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി

പുറമേരിയിൽ റിട്ട. പ്രധാനാധ്യാപിക വീട്ടിനകത്ത് മരിച്ച നിലയില്‍ ; നാദാപുരം പൊലീസ് അന്വേഷണം...

Read More >>
Top Stories

News Roundup