കണ്ണൂർ: (www.panoornews.in)ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഇന്നലെവൈകുന്നേരം ആറ് മണിയോടെ വായാട്ടുപറമ്പ്- വിളക്കന്നൂർ റോഡിൽ ഓർക്കയത്താണ് സംഭവം. വെള്ളാട് കാവുംകൂടിയിലെ മുതു പുന്നക്കൽ ജിൻ്റോ ജോസഫിൻ്റെ കെ.എൽ 59 ബി 5525 നമ്പർ കാറാണ് പൂർണമായും കത്തിനശിച്ചത്. വിളക്കന്നൂർ ഭാഗത്ത് നിന്ന് കാവുംകുടിയിലേക്ക് വരികയായിരുന്നു ജിൻ്റോ.
ഇതിനിടയിലാണ് കാറിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമായത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ കാർ നിർത്തി ജിൻ്റോ പുറത്തിറങ്ങി. ഇതിന് തൊട്ടുപിന്നാലെ തീ പടർന്നുപിടിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് തളിപ്പറമ്പ ഫയർഫോഴ്‌സ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി സഹദേവൻ്റെ നേത്യത്വത്തിലെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീയണച്ചത്. തളിപ്പറമ്പ് ഫയർസ്റ്റേഷനിലെ എം.ജി വിനോദ്കുമാർ, അനീഷ് പാലവിള, പി. വിപിൻ, കെ. ധനേഷ് എന്നിവരും സംഘ ത്തിലുണ്ടായിരുന്നു. എസ്.ഐ: കെ.ജെ ജെ മാത്യുവിന്റെ നേതൃത്വ ത്തിൽ ആലക്കോട് പോലീസും സ്ഥലത്തെത്തിയിരുന്നു.
The car caught fire while driving towards Alakode, Kannur.










































.jpeg)