(www.panoornews.in)ക്രിമിനൽ കേസിൽപെട്ട് ജയിലിൽ കഴിയുന്ന നിയുക്ത നഗരസഭാ കൗൺസിലർമാർക്ക് സത്യപ്രതിജ്‌ഞ ചെയ്യുന്നതിന് തടസ്സമില്ലെന്ന നിലപാടിൽ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. പരാതി ലഭിച്ചാൽ രേഖകൾ പരിശോധിച്ച് അയോഗ്യത പ്രഖ്യാപിക്കുന്നതാണു നടപടി ക്രമം.
തദ്ദേശ സ്‌ഥാപനത്തിലേക്കു ജയിച്ച രണ്ടു പേരാണ് ജില്ലയിൽ വധശ്രമക്കേസിൽ പ്രതികളായി ജയിലിലുള്ളത്. തലശ്ശേരി നഗര സഭ കൊമ്മൻവയൽ വാർഡിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ബിജെപി കൗൺസിലർ യൂ.പ്രശാന്ത്, സിപിഎം പ്രവർത്തകൻ പി. രാജേഷിനെയും കുടുംബത്തെ യും വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപിച്ച കേസിൽ 10 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലാണ്. ഫലപ്രഖ്യാപനത്തിന് ശേഷമാണു വിധിയുണ്ടായത്. അതും 18 വർഷങ്ങൾക്ക് ശേഷം.


പൊലീസിനെ ബോംബെറി ഞ്ഞു വധിക്കാൻ ശ്രമിച്ച കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗം വി.കെ. നിഷാദ് പയ്യന്നൂർ നഗരസഭ മൊട്ടമ്മൽ വാർഡിൽ
നിന്നാണു ജയിച്ചത്. നാമനിർദേശ പ്രതികയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞാണ് കോടതി നിഷാദിനെ 20 വർഷത്തേക്കു ശിക്ഷിച്ചത്. അതുകൊണ്ടുതന്നെ മത്സരിക്കാൻ തടസ്സമുണ്ടായില്ല. ജയിലിൽ കഴിയുമ്പോഴാണ് വോട്ടെടുപ്പു നടന്നതും, ജയിച്ചതും. വെക്കേഷൻ കഴിഞ്ഞ ശേഷമേ ഹൈക്കോടതി നിഷാദിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളൂ. രണ്ടുപേർക്കും സത്യപ്രതിജ്‌ഞക്ക് എത്താൻ കഴിയുമോയെന്ന കാര്യത്തിൽ അവ്യക്‌തത യുണ്ട്.
Election Commission says candidates can take oath even if convicted in criminal case










































