യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ല ; പാനൂർ - കൂത്തുപറമ്പ് മേഖലകളിൽ ഭാരവാഹനങ്ങൾ യാത്രക്കാരുടെ നെഞ്ചിടിപ്പേറ്റുന്നു

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ല ; പാനൂർ - കൂത്തുപറമ്പ് മേഖലകളിൽ ഭാരവാഹനങ്ങൾ  യാത്രക്കാരുടെ നെഞ്ചിടിപ്പേറ്റുന്നു
Jan 10, 2026 01:56 PM | By Rajina Sandeep

പാനൂർ:  (www.panoornews.in)നഗരമധ്യത്തിലെ തിരക്കേറിയ റോഡുകളിൽ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ കുതിച്ചു പായുന്ന ഭാര വാഹനങ്ങൾ അപകടഭീതി പരത്തുന്നു. ചെങ്കലും, കരിങ്കല്ലും കയറ്റിപ്പോകുന്ന

വാഹനങ്ങളിൽ കല്ലുകൾ അടുക്കിവെക്കുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് ഇവരുടെ യാത്ര. സാധാരണയായി കല്ലുകൾ സമാന്തരമായി അടുക്കിവെക്കുന്നതിന് പകരം ചില വാഹനങ്ങളിൽ കല്ലുകൾ കുത്തനെയാണ് അടുക്കി വച്ചിരിക്കുന്നത്. സുരക്ഷക്കായി ചെറിയ കയറും കെട്ടിവയ്ക്കുന്നുണ്ടെങ്കിലും കല്ല് മറിഞ്ഞു വീഴാനുള്ള സാധ്യത ഏറെയാണ്.

ലോറിക്ക് പിന്നാലെ വരുന്ന വാഹനയാത്രക്കാരും, കാൽനടയാത്രക്കാരും, നെഞ്ചിടിപ്പോടെയാണ് സഞ്ചരിക്കുന്നത്. പൂഴി, ജില്ലി, മണ്ണ്, കെട്ടിടാവിശിഷ്ടങ്ങൾ എന്നിവ കയറ്റി പോകുന്ന ലോറി കളും, ഗുഡ്സ് ഓട്ടോറിക്ഷകളും യഥാവിധി മൂടാത്തതും പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. അമിതഭാരം കയറ്റിയ ഇത്തരം വലിയ വണ്ടികൾ റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചോടിക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു.

നിയമങ്ങൾ കാറ്റിൽ പറത്തി സുരക്ഷാ സംവിധാനങ്ങളില്ലാതെ കല്ല് കയറ്റുന്നതും, പൊതുനിരത്തുകളെ മത്സരവേദികളാക്കി മാറ്റുന്നതുമായ വാഹനങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

There are no safety standards; Heavy vehicles are hitting passengers in the Panur-Koothuparamba areas

Next TV

Related Stories
തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ  വാദ്യം കലാകാരന് ദാരുണാന്ത്യം

Jan 11, 2026 07:23 PM

തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ വാദ്യം കലാകാരന് ദാരുണാന്ത്യം

തലശേരി മാടപ്പീടികയിൽ വാഹനാപകടം ; വടകര സ്വദേശിയായ വാദ്യം കലാകാരന്...

Read More >>
തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്  എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര പരിക്ക്

Jan 11, 2026 12:06 PM

തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര പരിക്ക്

തൊടുപുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര...

Read More >>
മൂന്നാം ബലാത്സംഗ കേസിൽ  രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ;  കസ്റ്റഡിയിൽ എടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ

Jan 11, 2026 10:28 AM

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ; കസ്റ്റഡിയിൽ എടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ ; കസ്റ്റഡിയിൽ എടുത്തത് കൃത്യമായ...

Read More >>
മൗനം സമ്മതമൊ..? ; കൂത്ത്പറമ്പ് പിടിക്കാൻ കെ.മുരളിധരൻ്റെ മാസ് എൻട്രി പ്രതീക്ഷിച്ച് യുഡിഎഫ് ക്യാമ്പ്.

Jan 10, 2026 10:57 PM

മൗനം സമ്മതമൊ..? ; കൂത്ത്പറമ്പ് പിടിക്കാൻ കെ.മുരളിധരൻ്റെ മാസ് എൻട്രി പ്രതീക്ഷിച്ച് യുഡിഎഫ് ക്യാമ്പ്.

മൗനം സമ്മതമൊ..? ; കൂത്ത്പറമ്പ് പിടിക്കാൻ കെ.മുരളിധരൻ്റെ മാസ് എൻട്രി പ്രതീക്ഷിച്ച് യുഡിഎഫ്...

Read More >>
തലശ്ശേരിയുടെ‎ 'കാഴ്ച്ചക്ക്'  ദേശീയാംഗീകാരം ; നേത്ര പരിചരണ രംഗത്ത്  വ്യക്തി മുദ്ര പതിപ്പിച്ച് പി.കെ ഐ കെയർ ആശുപത്രി

Jan 10, 2026 09:32 PM

തലശ്ശേരിയുടെ‎ 'കാഴ്ച്ചക്ക്' ദേശീയാംഗീകാരം ; നേത്ര പരിചരണ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച് പി.കെ ഐ കെയർ ആശുപത്രി

തലശ്ശേരിയുടെ‎ 'കാഴ്ച്ചക്ക്' ദേശീയാംഗീകാരം ; നേത്ര പരിചരണ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച് പി.കെ ഐ കെയർ...

Read More >>
Top Stories

News Roundup