കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ പുത്തൂർ ചെമ്മരോട്ട് പാലം പുനർ നിർമ്മിക്കുന്നു. കനത്ത മഴയിൽ പാലം തകർന്നതിനെ തുടർന്ന് ഈ ഭാഗത്ത് വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. നാട്ടുകാർ താൽക്കാലികമായി നിർമ്മിച്ച ചെറിയ പാലത്തിലൂടെയാണ് യാത്ര. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ നിലവിൽ ഇതുവഴി കടന്ന് പോകാൻ സാധിക്കൂ.
യാത്ര ഏറെ പ്രയാസകരമായ സാഹചര്യത്തിൽ പുതിയ പാലം നിർമ്മിക്കാൻ 2024 ൽ തന്നെ കെ.പി മോഹനൻ എംഎൽഎ ആസ്തി വികസ ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ സാങ്കേതികമായ നടപടി ക്രമങ്ങൾ കാരണം നിർമാണ പ്രവൃത്തി അനന്തമായി നീളുകയായിരുന്നു.
കഴിഞ്ഞ ദിവസം എംഎൽഎ വിളിച്ചു ചേർത്ത ഉന്നതതല അവലോകന യോഗത്തിൽ പാലം നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് പ്രവൃത്തികൾക്ക് വേഗം കൂട്ടിയത്.

കണ്ണൂർ എഞ്ചിനിയറിംഗ് കോളേജ് പ്രൊഫ. ഡോ.വന്ദന ശ്രീധരൻ്റെ നേതൃത്വത്തിൽ
മണ്ണ് പരിശോധന ശനിയാഴ്ച രാവിലെ മുതൽ തുടങ്ങി. രാവിലെ കെ.പി മോഹനൻ എം.എൽ.എ സ്ഥലത്തെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഫസീല , മുൻ പ്രസി ഡൻ്റ് കരുവാങ്കണ്ടി ബാലൻ 'കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി. റജില , പഞ്ചായത് അംഗം കെ.പി സമീറ ,രവീന്ദ്രൻ കുന്നോത്ത്, വി.വി.പ്രദീപൻ, നിമീഷ് കോറോത്ത്, തുടങ്ങിയവരും കൂടെയുണ്ടായിരുന്നു
കെ പി മോഹനൻ
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി.
Steps have been taken to reconstruct the Puthur Chemmarott Bridge; MLA KP Mohanan visits the site







































.jpeg)