(www.panoornews.in)ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രമായി നിജപ്പെടുത്തിയാണ് കോടതി ഉത്തരവിട്ടത്.
വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം നൽകും.

മകരവിളക്ക് ദിനത്തിൽ രാവിലെ 10 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
Restrictions in Sabarimala; High Court orders entry to only 35,000 people on Makaravilakku Day





























.jpeg)









.jpeg)