(www.panoornews.in)കോഴിക്കോട് മുണ്ടിക്കൽതാഴത്ത് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കുന്ദമംഗലം സ്വദേശി സതീഷ് കുമാർ , ഉത്തർപ്രദേശ് സ്വദേശി ശിവ് ശങ്കർ എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് ശിവ് ശങ്കർ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും.
ഇതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ സതീഷ് കുമാറിനേയും ശിവ് ശങ്കറിനേയും തൊട്ടടുത്തുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല . ഇരുവരുടേയും മൃതദ്ദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Two people die in a motorcycle and Innova car collision in Kozhikode






































.jpeg)