ബ്രാണ്ടിക്ക് പേര് നിർദ്ദേശിക്കൽ , ഒടുവിൽ മലക്കം മറിഞ്ഞ് ബെവ്കോ ; ഇങ്ങനെയൊരു പരസ്യം നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ

ബ്രാണ്ടിക്ക് പേര് നിർദ്ദേശിക്കൽ , ഒടുവിൽ മലക്കം മറിഞ്ഞ് ബെവ്കോ ; ഇങ്ങനെയൊരു പരസ്യം നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ
Feb 12, 2026 08:21 PM | By Rajina Sandeep

(www.panoornews.in)പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് സമ്മാനം നൽകുമെന്ന പരസ്യം വിവാദമായതോടെ നിലപാട് മാറ്റി ബെവ്കോ. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാണ്ടിക്ക് പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു നേരത്തെ വന്ന വാർത്താക്കുറിപ്പ്.

എന്നാൽ, മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി എത്തിയതോടെ, തങ്ങൾ ഇങ്ങനെയൊരു പരസ്യം നൽകിയിട്ടില്ലെന്ന വിചിത്ര വാദമാണ് ബെവ്കോ ഇപ്പോൾ കോടതിയിൽ ഉയർത്തിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബെവ്കോയ്ക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നാണ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ബ്രാണ്ടിക്ക് പേര് നിർദ്ദേശിച്ച് മത്സരം നടത്തുന്നില്ല. ലോഗോയും പേരും നിർദ്ദേശിച്ച് മത്സരത്തിനുള്ള പത്രക്കുറിപ്പോ, വിജ്ഞാപനമോ ഇറക്കിയിട്ടില്ല. ബിവറേജ് കോർപ്പറേഷൻ പുതിയ മദ്യം നിർമ്മിക്കുന്നില്ല എന്നും ഹൈക്കോടതിയെ അറിയിച്ചു.

മദ്യ ഉല്പാദനത്തിൽ ബെവ്കോ നേരിട്ട് ഇടപെടുന്നില്ലെന്നും അതിനാൽ തങ്ങൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നും അവർ വാദിച്ചു. എന്നാൽ, ഡിസംബറിൽ ബെവ്കോ എം.ഡിയുടെ പേരിൽ പുറത്തിറങ്ങിയ വാർത്താക്കുറിപ്പും സോഷ്യൽ മീഡിയയിലെ വലിയ പ്രചാരണവും ചൂണ്ടിക്കാട്ടി കോടതി ഈ വാദത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. കൊല്ലത്തെ കോൺഗ്രസ്‌ നേതാവ് എം.എം. സഞ്ജീവ് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി.

Bevco finally backs down after suggesting a name for the brandy; High Court says it never gave such an advertisement

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക് സൂര്യാതപമേറ്റു

Apr 25, 2026 09:27 PM

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക്...

Read More >>
വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ നിവാസികൾ

Apr 25, 2026 08:49 PM

വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ നിവാസികൾ

വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ...

Read More >>
പ്രതിശ്രുത വധുവിനെ മുറിയിലേക്കു ക്ഷണിച്ചശേഷം ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്ന് അമിത അളവിൽ കഴിച്ച യുവാവ് മരിച്ചനിലയിൽ.

Apr 25, 2026 06:59 PM

പ്രതിശ്രുത വധുവിനെ മുറിയിലേക്കു ക്ഷണിച്ചശേഷം ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്ന് അമിത അളവിൽ കഴിച്ച യുവാവ് മരിച്ചനിലയിൽ.

പ്രതിശ്രുത വധുവിനെ മുറിയിലേക്കു ക്ഷണിച്ചശേഷം ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്ന് അമിത അളവിൽ കഴിച്ച യുവാവ് മരിച്ചനില...

Read More >>
പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Apr 25, 2026 06:45 PM

പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക്...

Read More >>
ചമ്പാട് മേഖലയിൽ ഭീതി പരത്തി  കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ ദുരിതത്തിൽ

Apr 25, 2026 05:44 PM

ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ ദുരിതത്തിൽ

ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ...

Read More >>
തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ

Apr 25, 2026 04:03 PM

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ...

Read More >>
Top Stories

News Roundup