പ്രതിശ്രുത വധുവിനെ മുറിയിലേക്കു ക്ഷണിച്ചശേഷം ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്ന് അമിത അളവിൽ കഴിച്ച യുവാവ് മരിച്ചനിലയിൽ.

പ്രതിശ്രുത വധുവിനെ മുറിയിലേക്കു ക്ഷണിച്ചശേഷം ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്ന് അമിത അളവിൽ കഴിച്ച യുവാവ് മരിച്ചനിലയിൽ.
Apr 25, 2026 06:59 PM | By Rajina Sandeep

(www.panoornews.in0ഹരിയാന സെക്ടർ 53-ലെ ഫ്ലാറ്റിലാണ് 29കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗ്‌പുർ സ്വദേശിയായ രോഹിത് ലാൽ ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ന്യൂഡൽഹി യിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്നു രോഹിത് ലാൽ.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്, വ്യാഴാഴ്‌ച രാവിലെ രോഹിത്തിനൊപ്പം ഓഫീസിൽ പോകാനായി എത്തിയ സഹപ്രവർത്തകൻ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുകയോ വാതിൽ തുറക്കുകയോ ചെയ്‌തില്ല.

തുടർന്ന് സഹപ്രവർത്തകൻ പോലീസിനെ വിവരമറിയിക്കു കയായിരുന്നു. പോലീസ് എത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് രോഹി ത്തിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.മുറിയിൽനിന്നു ചില മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെ ൻ്റുകളുടെയും കവറുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തന്റെ പ്രതിശ്രുത വധുവിനെ രോഹിത് മുറിയിലേക്കു ക്ഷണിച്ചിരുന്നതായും അവർ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.ലൈംഗികശേഷി വർധിപ്പിക്കുന്ന മരുന്നുകൾ അമിതമായി കഴിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണകാരണമെന്ന് പോലീസ് സംശയി ക്കുന്നു.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. മുറിയിൽനിന്നു ലഭിച്ചമരുന്നുകളും ആന്തരിക അവയവങ്ങളും വിദഗ്‌ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നാൽ മാത്രമേ മരണത്തിൻ്റെ കൃത്യമായ കാരണം വ്യക്തമാകൂ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി യിട്ടുണ്ട്.

A young man died after taking an overdose of sexual enhancement pills after inviting his fiancée into his room.

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക് സൂര്യാതപമേറ്റു

Apr 25, 2026 09:27 PM

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക്...

Read More >>
വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ നിവാസികൾ

Apr 25, 2026 08:49 PM

വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ നിവാസികൾ

വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ...

Read More >>
പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Apr 25, 2026 06:45 PM

പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക്...

Read More >>
ചമ്പാട് മേഖലയിൽ ഭീതി പരത്തി  കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ ദുരിതത്തിൽ

Apr 25, 2026 05:44 PM

ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ ദുരിതത്തിൽ

ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ...

Read More >>
തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ

Apr 25, 2026 04:03 PM

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടിൽ ഒരേ കയറിൽ ജീവനൊടുക്കിയ...

Read More >>
നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം

Apr 25, 2026 01:36 PM

നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം

നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ; ഡോ. സംഗീത നമ്പ്യാർക്ക്...

Read More >>
Top Stories

News Roundup