(www.panoornews.in)കാസർകോട് കാഞ്ഞങ്ങാട്ട് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ ഇല്യാസിലെ ഇബ്രാഹിമിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കുടുംബ പ്രശ്നത്തെ തുടർന്നാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തലയ്ക്ക് ഗുരുതരമായ വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന മറിയത്തെ കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിലാണ് ഇബ്രാഹിമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


തലയുടെ പിൻഭാഗത്തും കഴുത്തിനടുത്തുമാണ് മറിയത്തിന് വെട്ടേറ്റത്. അമിതമായി രക്തം വാർന്നുപോയതിനാൽ മംഗലാപുരത്തെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവസ്ഥലത്ത് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇബ്രാഹിം ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.
Family problem; Husband hangs himself after killing wife in Kasaragod










































