പാനൂർ:(www.panoornews.in) പാനൂരിനടുത്ത കല്ലിക്കണ്ടി ഉതുക്കുമ്മൽ ഒരുമ നഗറിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.
പാറായിൻ്റവിട മുസ്തഫ - ഹാജറ ദമ്പതികളുടെ മകൻ മുഹമ്മദ് സൈനാണ് ഗുരുതരമായി പരിക്കേറ്റത്.പാറേമ്മൽ യൂ. പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സൈനാൻ.
വൈകീട്ട് അടുത്ത വീട്ടിലെ മുറ്റത്ത് വച്ച് കൂട്ടുകാരോടൊപ്പം കളിസ്ഥലത്തേക്ക് പോകുന്നതിനിടയിൽ തെരുവുനായ അക്രമിക്കുകയായിരുന്നു. കൂട്ടുകാർ ഓടി മാറിയെങ്കിലും സൈനാൻ നായയുടെ മുന്നിൽ പെടുകയായിരുന്നു.
മുഖത്ത് കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സൈനാനെ തലശ്ശേരി ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം വിദഗ്ദ ചികിൽസക്കായി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ നൽകിയ നിർദ്ദേശമെന്ന് ബന്ധുക്കൾ പറയുന്നു. ഈ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവുനായയെ കണ്ട് ഭയന്നോടി വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്.
Street violence spreads fear again in Panur area; 7th grader seriously injured in Kallikandi









































