(www.panoornews.in)സ്ഥാനാർത്ഥി പട്ടിക ചർച്ച സജീവം.. പയ്യന്നൂരിൽ ടിഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കും. പാർട്ടി ഫണ്ട് വിവാദമുണ്ടായ മധുസൂദനനെ തന്നെ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നാണ് സൂചന. മധുസൂദനൻ സ്ഥാനാർത്ഥിയാ യാൽ പയ്യന്നൂരിൽ സിപിഎം വിമതർ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
തലശ്ശേരിയിൽ എ.എൻ ഷംസീറിന് പകരം കാരായി രാജന്റെ പേരാണ് പരിഗണനയിൽ. എം വി ജയരാജന്റെ പേരും ഈ മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ പേരാണ് പരിഗണനയിലുള്ളത്. ഒപ്പം എൻ. സുകന്യയുടെ പേരുമുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎ
ജയിംസ് മാത്യുവിൻ്റെ ഭാര്യയുമാണ് എൻ സുകന്യ. പി.കെ ശ്യാമള സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്.


മട്ടന്നൂരിൽ കെ.കെ ശൈലജക്ക് പകരം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജിൻ്റെ പേരിനാണ് മുൻതൂക്കം. ശൈലജയെ മത്സരിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയാണെങ്കിൽ തളിപ്പറമ്പിലേക്ക് പരിഗണിക്കാനുള്ള സാധ്യതയുണ്ട്. കല്യാശ്ശേരി ഉൾപ്പെടെ ബാക്കിയുള്ള മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാർക്കാണ് പ്രഥമ പരിഗണന.
എം.വി നികേഷ് കുമാറിൻ്റെയും, പി.ജയരാജന്റെയും പേര് ഒരു മണ്ഡലത്തിലും പരിഗണിച്ചില്ല. അഴീക്കോട് കെ.വി സുമേഷ് തന്നെ മത്സരിക്കും. കണ്ണൂർ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ
കണ്ണൂർ, കൂത്തുപറമ്പ് സീറ്റുകളിൽ ഘടക കക്ഷികൾ തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലാണ് സിപിഎം. മുഖ്യ മന്ത്രിയുടെ മണ്ഡലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽ കമ്മറ്റിയാണ് തീരുമാനം എടുക്കുക. അതിനിടെ ഡി.വൈ. എഫ്.ഐ നേതാവ് സാജറിൻ്റെ പേരും മണ്‌ഡലത്തിൽ പരിഗണിക്കുന്നുണ്ട്. പേരാവൂരിൽ സക്കീർ ഹുസൈൻ തന്നെ മത്സരിച്ചേക്കും
Adv. A.N. Shamseer and K.K. Shailaja will not contest; Karai Rajan and V.K. Sanoj are under consideration










































