മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്  പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്
adimage

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്  പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ് adimage
2026-04-15T12:38:00 | By Rajina Sandeep

(www.panoornews.in)കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. കർണാടകയിലാണ് സംഭവം. വീടിനുള്ളിൽ നിന്നാണ് സുവർണ (40), 13 വയസുകാരിയായ മകൾ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ആത്മഹത്യ സംബന്ധിച്ച് പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് സംഘമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സുവർണയാണ് മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന്, പ്രാഥമിക പരിശോധനയ്ക്കു ശേഷം ഫോറൻസിക് വിദഗ്ധർ സൂചിപ്പിച്ചു. പിന്നാലെ സുവർണ ജീവനൊടുക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ രണ്ട് വ്യത്യസ്ത കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ഭാര്യ മകളെ കൊലപ്പെടുത്തിയെന്ന ഭർത്താവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് ഒരു കേസ് റജിസ്റ്റർ ചെയ്തത്. സുവർണയുടെ സഹോദരൻ മഞ്ജുനാഥ് നൽകിയ മറ്റൊരു പരാതിയിൽ, സഹോദരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചെന്നും യാഥാർഥ്യം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു. കൂടുതൽ ഫോറൻസിക് പരിശോധനകൾ ആവശ്യമാണെന്നും കുടുംബാംഗങ്ങളുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിലൂടെ കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.

Content Highlight: Woman commits suicide after strangling daughter to death; Police register two cases

adimage adimage

Next TV

adimage
Related Stories
തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച  പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ  പിടിയിൽ

Jul 15, 2026 10:21 PM

തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ പിടിയിൽ

14 കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിൽ. മയ്യിൽ സ്വദേശി കുഞ്ഞി അഹമ്മദിനെ തലശ്ശേരി പൊലീസിന്റെ പ്രത്യേക സംഘമാണ്...

Read More >>
ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

Jul 15, 2026 09:49 PM

ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

കണ്ണൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധന. സവോയ് ബിയർ പാർലറിന് സമീപം കഞ്ചാവും ഹെറോയിനുമായി കൊച്ചുണ്ണി സജീർ അറസ്റ്റിൽ. 11000 രൂപയും...

Read More >>
ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ  തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി  പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

Jul 15, 2026 08:03 PM

ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ പാനൂരിൽ. ചമ്പാട്ടുകാരായ യുവാക്കൾ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു. കൈയിൽ 30...

Read More >>
adimage
ജന്മദിനത്തിൽ   രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

Jul 15, 2026 07:25 PM

ജന്മദിനത്തിൽ രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

ജന്മദിനത്തിൽ രക്തദാനം ചെയ്ത് മാതൃകയായി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ. മാഹിയിൽ നടന്ന ക്യാമ്പിൽ 76 യൂണിറ്റ് രക്തം ശേഖരിച്ചു. അങ്കിത് കുമാർ ഐ.എ.എസ്...

Read More >>
കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

Jul 15, 2026 04:54 PM

കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ കുടിയാന്മലയിൽ അസം സ്വദേശിയായ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. സഹോദരി ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന്...

Read More >>
ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും  നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

Jul 15, 2026 04:24 PM

ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂർ ജില്ലയിൽ തുടർച്ചയായ രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടി മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസ്. ജില്ലയിലെ മൂന്നാമത്തെ മികച്ച യൂണിറ്റ്....

Read More >>
adimage
Top Stories

News Roundup

Entertainment News

adimage