നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി
adimage

നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി adimage
2026-04-17T17:19:00 | By Rajina Sandeep

(www.panoornews.in)അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണത്തിൽ പ്രതികളായ ഡോ.റാമും ഡോ.​സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി. മുൻകൂർ ജാമ്യഹർജി തലശ്ശേരി കോടതിയിൽ നേരത്തെ നൽകിയിരുന്നു. നിതിന്‍റെ മരണത്തിൽ പങ്കില്ലെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

അതേസമയം സംഭവത്തിൽ അധ്യാപകരായ എം കെ റാം, ഡോ സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. നിതിൻ രാജിൻ്റെ ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സ്വന്തം അധ്യാപകരിൽ നിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞത് മരണത്തിന് രണ്ടു ദിവസം മുമ്പ് ആയിരുന്നു.

കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരം വേട്ടയാടി. മാർക്ക്‌ കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങൾ നടത്തിയെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു.

നിതിൻ രാജിന്റെ സമാന അനുഭവമുള്ള മറ്റു വിദ്യാർത്ഥികളുമുണ്ട് ഡെന്റൽ കോളേജിലെന്നാണ് വ്യക്തമാകുന്നത്. തുറന്നുപറഞ്ഞാൽ നടപടി നേരിടുമെന്നാണ് ആശങ്ക. കഴിഞ്ഞവർഷം വിദ്യാർത്ഥികളുടെ പരാതിയിൽ ഡോക്ടർ എം കെ റാം സസ്പെൻഷനിലായിരുന്നു. ആരോപണ വിധേയരായ ഡോക്ടർ എം കെ റാമിന്റെയും ഡോക്ടർ സംഗീതയുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവർക്കും നോട്ടീസ് നൽകി വിളിച്ചുവരുത്തും.

Content Highlight: No role in Nitin's death; Accused Dr. Ram and Dr. Sangeetha filed an interim bail application

adimage adimage

Next TV

adimage
Related Stories
തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച  പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ  പിടിയിൽ

Jul 15, 2026 10:21 PM

തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ പിടിയിൽ

14 കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിൽ. മയ്യിൽ സ്വദേശി കുഞ്ഞി അഹമ്മദിനെ തലശ്ശേരി പൊലീസിന്റെ പ്രത്യേക സംഘമാണ്...

Read More >>
ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

Jul 15, 2026 09:49 PM

ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

കണ്ണൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധന. സവോയ് ബിയർ പാർലറിന് സമീപം കഞ്ചാവും ഹെറോയിനുമായി കൊച്ചുണ്ണി സജീർ അറസ്റ്റിൽ. 11000 രൂപയും...

Read More >>
ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ  തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി  പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

Jul 15, 2026 08:03 PM

ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ പാനൂരിൽ. ചമ്പാട്ടുകാരായ യുവാക്കൾ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു. കൈയിൽ 30...

Read More >>
adimage
ജന്മദിനത്തിൽ   രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

Jul 15, 2026 07:25 PM

ജന്മദിനത്തിൽ രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

ജന്മദിനത്തിൽ രക്തദാനം ചെയ്ത് മാതൃകയായി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ. മാഹിയിൽ നടന്ന ക്യാമ്പിൽ 76 യൂണിറ്റ് രക്തം ശേഖരിച്ചു. അങ്കിത് കുമാർ ഐ.എ.എസ്...

Read More >>
കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

Jul 15, 2026 04:54 PM

കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ കുടിയാന്മലയിൽ അസം സ്വദേശിയായ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. സഹോദരി ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന്...

Read More >>
ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും  നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

Jul 15, 2026 04:24 PM

ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂർ ജില്ലയിൽ തുടർച്ചയായ രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടി മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസ്. ജില്ലയിലെ മൂന്നാമത്തെ മികച്ച യൂണിറ്റ്....

Read More >>
adimage
Top Stories

News Roundup

Entertainment News

adimage