ഒന്നിച്ചു താമസിച്ചിരുന്ന സ്ത്രീയെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ പൊള്ളലേറ്റയാൾ മരിച്ചു ; സ്ത്രീയുടെ നില ഗുരുതരം

ഒന്നിച്ചു താമസിച്ചിരുന്ന  സ്ത്രീയെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ പൊള്ളലേറ്റയാൾ മരിച്ചു ; സ്ത്രീയുടെ നില ഗുരുതരം
Apr 27, 2026 09:03 AM | By Rajina Sandeep

(www.panoornews.in)വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതിൽ രഘു(56)വാണ് മരിച്ചത്.

പൊള്ളലേറ്റ ഓച്ചിറ ചങ്ങൻകുളങ്ങര പള്ളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്നയുടെ നില ഗുരുതരമായി തുടരുന്നു. കുറേനാളായി രഘുവും പ്രസന്നയും ഒന്നിച്ചുകഴിയുകയിരുന്നു.

പ്രസന്നയുടെ മകളുടെ സൈക്കിൾ രഘു എടുത്തുകൊണ്ട് പോയതിനെച്ചൊല്ലി കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴരയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഇയാൾ കൈയിൽ കരുതിയിരുന്ന പെട്രോൾ പ്രസന്നയുടെ തലയിലൊഴിച്ചു തീകൊളുത്തുകയായിരുന്നു.

തീ ആളിക്കത്തിയതിനെ തുടർന്ന് രഘുവിന്റെ നെഞ്ചിലും തീ പടർന്നിരുന്നു. ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് രഘു മരിച്ചത്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Man dies after being burned while pouring petrol on woman he lived with; woman in critical condition

Next TV

Related Stories
സംഗീതാസ്വാദനത്തിജാതിയൊ, മതമൊ ഇല്ലെന്ന് എം. മുസ്തഫ മാസ്റ്റർ

Apr 27, 2026 10:59 AM

സംഗീതാസ്വാദനത്തിജാതിയൊ, മതമൊ ഇല്ലെന്ന് എം. മുസ്തഫ മാസ്റ്റർ

സംഗീതാസ്വാദനത്തിജാതിയൊ, മതമൊ ഇല്ലെന്ന് എം. മുസ്തഫ...

Read More >>
നിർത്താതെ പാമ്പുകടി ; പേരാമ്പ്രയിൽ 36-കാരിക്കും, പുനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും കടിയേറ്റു

Apr 27, 2026 09:21 AM

നിർത്താതെ പാമ്പുകടി ; പേരാമ്പ്രയിൽ 36-കാരിക്കും, പുനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും കടിയേറ്റു

പേരാമ്പ്രയിൽ 36-കാരിക്കും, പുനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും...

Read More >>
വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തം ; മുസ്ലിംലീഗ് നിർമിച്ച 51 സ്നേഹവീടുകളിൽ ഇന്ന് ഗൃഹപ്രവേശനം

Apr 27, 2026 09:19 AM

വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തം ; മുസ്ലിംലീഗ് നിർമിച്ച 51 സ്നേഹവീടുകളിൽ ഇന്ന് ഗൃഹപ്രവേശനം

വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തം ; മുസ്ലിംലീഗ് നിർമിച്ച 51 സ്നേഹവീടുകളിൽ ഇന്ന്...

Read More >>
കുറ്റ്യാടിയിൽ കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ് ;  പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ   അഞ്ച് വെള്ളിക്കെട്ടൻമാർ

Apr 27, 2026 09:13 AM

കുറ്റ്യാടിയിൽ കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ് ; പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ അഞ്ച് വെള്ളിക്കെട്ടൻമാർ

കുറ്റ്യാടിയിൽ കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ് ; പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ അഞ്ച്...

Read More >>
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം ; ഇടുക്കിയിൽ വയോധിക മരിച്ചു

Apr 26, 2026 08:57 PM

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം ; ഇടുക്കിയിൽ വയോധിക മരിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം ; ഇടുക്കിയിൽ വയോധിക...

Read More >>
പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം, പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതം ; ചികിത്സയിൽ

Apr 26, 2026 05:00 PM

പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം, പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതം ; ചികിത്സയിൽ

പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം, പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതം ;...

Read More >>
Top Stories

News Roundup

Entertainment News