സംഗീതാസ്വാദനത്തിജാതിയൊ, മതമൊ ഇല്ലെന്ന് എം. മുസ്തഫ മാസ്റ്റർ

സംഗീതാസ്വാദനത്തിജാതിയൊ, മതമൊ ഇല്ലെന്ന് എം. മുസ്തഫ മാസ്റ്റർ
Apr 27, 2026 10:59 AM | By Rajina Sandeep

(www.panoornews.in)സംഗീതം സാർവ്വത്രികമായ ആസ്വാദ്യതയുള്ള ഒരു കലയായതിനാൽ അതിന്നെ വേർതിരിവിൻ്റെ അതിരുകൾ കെട്ടി നശിപ്പിക്കരുതെന്ന് ചലച്ചിത്ര പിന്നണിഗായകൻ എം.മുസ്തഫ മാസ്റ്റർ. ചാലക്കര നാട്യഗൃഹത്തിൻ്റെ പതിനാറാം വാർഷികാഘോഷത്തിൻ്റെ ഒന്നാം ദിവസം ചാലക്കര റോയൽ കോംപ്ലക്സിൽ സംഘടിപ്പിച്ച 'സംഗീതോത്സവം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയിൽ നിന്നുണ്ടായ സംഗീതം ആസ്വദിക്കാൻ മനുഷ്യൻ്റെ ഭാഷയോ ബുദ്ധിയോ ഒരു തടസ്സമാകുന്നില്ലെന്നും മുഴുവൻ ജീവജാലങ്ങളും ഒരു പോലെ ആസ്വദിക്കുന്ന സംഗീതത്തിനു ഒറ്റമതമേയുള്ളൂ അത് മനുഷ്യരെ പരസ്പരം ചേർക്കുന്ന സ്നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിയും പ്രോഗ്രാം കൺവീനറുമായ റിജേഷ് രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചാലക്കര പി.എം. ശ്രീ. ഉസ്മാൻ ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ കെ.വി. മുരളീധരൻ ആശംസകൾ നേർന്നു. കലൈമാമണി ദിവ്യ പ്രീതേഷ് സ്വാഗതവും ബിന്ദു മനോജ് കുമാർ നന്ദിയും പറഞ്ഞു.

തുടർന്നു നാട്യഗൃഹം സംഗീത വിദ്യാർഥികൾ അവതരിപ്പിച്ച 'സംഗീത നിശ' അരങ്ങേറി. രാജേഷ് കൊയിലാണ്ടിയുടെ 'വയലിൻ ഫ്യൂഷനും' ഉണ്ടായി. വാർഷികാഘോഷത്തിൻ്റെ രണ്ടാം ദിനമായ ഇന്ന് വൈകുന്നേരം മൂന്നു മണി മുതൽ ചാലക്കര പി. എം. ശ്രീ ഗവ.ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂൾ വേദിയിൽ ഒരുക്കുന്ന 'നൃത്തോത്സവം' മാഹി റീജ്യണൽ അഡ്മിനിസ്റ്റേറ്റർ അംഗിത് കുമാർ (ഐ.എ. എസ്.)ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം മഹേന്ദ്രൻ മുഖ്യാതിഥിയാവും. പ്രദീപ് ചൊക്ലി, കലൈമാമണി ചാലക്കര പുരുഷു എന്നിവർ ചടങ്ങിൽസംബന്ധിക്കും. നാട്യഗൃഹത്തിലെ വിദ്യാർഥികളൊരുക്കുന്ന 'നൃത്ത സന്ധ്യയും' അരങ്ങേറും.

M. Mustafa Master says that there is no caste or religion in the enjoyment of music

Next TV

Related Stories
നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന്  പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ

Apr 27, 2026 11:54 AM

നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ

നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ...

Read More >>
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

Apr 27, 2026 11:42 AM

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം,  ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി

Apr 27, 2026 11:25 AM

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം, ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം, ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17...

Read More >>
സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ പ്രവർത്തനമാരംഭിച്ചു.

Apr 27, 2026 11:08 AM

സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ പ്രവർത്തനമാരംഭിച്ചു.

സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ...

Read More >>
നിർത്താതെ പാമ്പുകടി ; പേരാമ്പ്രയിൽ 36-കാരിക്കും, പുനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും കടിയേറ്റു

Apr 27, 2026 09:21 AM

നിർത്താതെ പാമ്പുകടി ; പേരാമ്പ്രയിൽ 36-കാരിക്കും, പുനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും കടിയേറ്റു

പേരാമ്പ്രയിൽ 36-കാരിക്കും, പുനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും...

Read More >>
വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തം ; മുസ്ലിംലീഗ് നിർമിച്ച 51 സ്നേഹവീടുകളിൽ ഇന്ന് ഗൃഹപ്രവേശനം

Apr 27, 2026 09:19 AM

വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തം ; മുസ്ലിംലീഗ് നിർമിച്ച 51 സ്നേഹവീടുകളിൽ ഇന്ന് ഗൃഹപ്രവേശനം

വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തം ; മുസ്ലിംലീഗ് നിർമിച്ച 51 സ്നേഹവീടുകളിൽ ഇന്ന്...

Read More >>
Top Stories

News Roundup

GCC News

Entertainment News