പാനൂർ കണ്ണങ്കോട് നടത്തിയ നാട്ടുമാവിന്റെ ഗ്രാഫ്റ്റ് തൈകളുടെ പരിശീലനം ശ്രദ്ധേയമായി

പാനൂർ കണ്ണങ്കോട് നടത്തിയ നാട്ടുമാവിന്റെ ഗ്രാഫ്റ്റ് തൈകളുടെ പരിശീലനം ശ്രദ്ധേയമായി
May 1, 2026 11:30 AM | By Rajina Sandeep

പാനൂർ:  (www.panoornews.in)നമ്മുടെ ജൈവ വൈവിധ്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന അപൂർവമായ നാട്ടുമാവിന്റെ ഗ്രാഫ്റ്റ് തൈകളുടെ പരിശീലനം ശ്രദ്ധേയമാകുന്നു. നഴ്‌സറികളിൽ പലതരം പുതിയ മാവുകൾ വിദേശ ഇനങ്ങൾ ഉൾപ്പെടെ ഇന്ന് ലഭ്യമാണെങ്കിലും അപൂർവയിനത്തിൽപെട്ട നാട്ടുമാവുകൾ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊ ണ്ടിരിക്കുകയാണ്.

നിർമാണത്തി ന്റെ ഭാഗമായി മറ്റും മുത്തശ്ശിമാവുകൾ മുറിച്ചുമാറ്റുമ്പോൾ വീണ്ടെടുക്കാൻ കഴിയാത്തവിധം അപൂർവയിനം എന്നെന്നേക്കുമായി നഷ്ടപ്പെടാറുണ്ട്.

ഇതിന് ക്രിയാത്മകമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കു കയാണ് കണ്ണങ്കോടിലെ ഒരുപിടി കർഷക സ്നേഹികൾ. മുൻ പഞ്ചായത്ത് മെംബറായ ഫൈസൽ കൂലോത്തിന്റെ ആശയത്തിൽസംഘടിപ്പിച്ച 'നാട്ടുമാവിൻ ചോട്ടിൽ' എന്ന വേറിട്ട പരിപാടിയാണ് ശ്രദ്ധേയമായി മാറിയത്.

നാട്ടുമാവിന്റെ ശിഖരങ്ങളിൽ നിന്ന് നാട്ടുമാവിൻ്റെ തനത് ഗുണങ്ങളോടെയുള്ള ഗ്രാഫ്റ്റ് തൈകൾ ഉൽപാദിപ്പിക്കുന്ന പരിശീലനമാണ് സംഘടിപ്പിക്കപ്പെട്ടത്. വിദ്യാർഥികൾ, മുതിർന്ന കർഷകർ ഉൾപ്പെടെ 25ഓളം ആളുകൾ പരിശീലനത്തിൽ പങ്കെടുത്തു. പതിനാലാം വാർഡ് മെംബർ ഫ മിനാസ് റഹീമിൻ്റെ അധ്യക്ഷതയിൽ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ.പി. സമീറ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ഒരു മാവിൽ വിവിധതരം ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്യുന്ന മൾട്ടി ഗ്രാഫ്റ്റിങ്, വീട്ടിൽ പരീക്ഷിച്ച് വി ജയിച്ച അനുഭവം മുഹമ്മദലി മീത്തൽ വിശദീകരിച്ചു. ഉസ്മാൻ മുസ്‌ലിയാർ, സി.കെ. കുഞ്ഞിക്കണ്ണ ൻ, അബ്ദുള്ള കണിയാൻ, തുഷാര ടീച്ചർ (കണ്ണങ്കോട് വെസ്റ്റ് എൽ.പി സ്കൂൾ), ഭാസ്കരൻ മാസ്റ്റർ, മുഹമ്മദ് അലി മീത്തൽ തുടങ്ങിയവർ സംസാരിച്ചു. ഉഷ കിഴക്കയിൽ സ്വാഗതവും സൗദ പാലക്കണ്ടിയിൽ നന്ദിയും പറഞ്ഞു,

കഴിഞ്ഞവർഷം, പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക സ്കൂൾ, കണ്ണങ്കോട് അംഗൻവാടി, എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി നാട്ടുമാവ് സംരക്ഷണ ബോധവത്കരണ പരിപാടി ഫൈസൽ കുലോത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.

സമസ്ത കേരള ജംഇയ്യതുൽ മു അല്ലിമീൻ പാറാട് റേഞ്ച് കമ്മിറ്റി യുടെ സ്നേഹോപഹാരം ഉസ്മാൻ മുസ്‌ലിയാർ ഫൈസൽ കുലോ ത്തിന് ചടങ്ങിൽ കൈമാറി.

The training of grafted seedlings of native mangoes conducted by Panur Kannankode was remarkable.

Next TV

Related Stories
എക്സിറ്റ്  പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

May 1, 2026 05:09 PM

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ എംഎൽഎ

എക്സിറ്റ് പോളുകളിൽ എൽഡിഎഫിന് ഭയമില്ലെന്ന് കെ.പി മോഹനൻ...

Read More >>
ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

May 1, 2026 03:49 PM

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക് ദാരുണാന്ത്യം

ട്രെയിനിൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്‌ യു​വ​തിക്ക്...

Read More >>
ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ  കണ്ടെത്തി

May 1, 2026 03:45 PM

ഒടുവിൽ ആശ്വാസം ; മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ കണ്ടെത്തി

മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് പിണങ്ങി വീടുവിട്ടിറങ്ങിയ 13കാരിയെ ...

Read More >>
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ പി​ടി​യി​ൽ

May 1, 2026 01:57 PM

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ പി​ടി​യി​ൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ; കുറ്റ്യാടി സ്വദേശിയായ അധ്യാ​പ​ക​ൻ...

Read More >>
പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്

May 1, 2026 01:55 PM

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക് പരിക്ക്

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; വനിതാ എ.എസ്.ഐക്ക്...

Read More >>
കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ  അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

May 1, 2026 01:30 PM

കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരന്റെ അപകടമരണം ; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച്...

Read More >>
Top Stories

News Roundup